Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കാവ്യയുമായി ബന്ധമുണ്ടെന്ന് ഗോസിപ്പ്; അന്ന് മഞ്ജു ദിലീപിനോട് ഇതേകുറിച്ച് സംസാരിച്ചു, താരദമ്പതികളുടെ ജീവിതത്തില്‍ സംഭവിച്ചത്

നടി മഞ്ജു വാര്യര്‍ ആണ് ദിലീപിന്റെ ആദ്യ ഭാര്യ. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് കാവ്യയെ ദിലീപ് വിവാഹം കഴിച്ചത്

കാവ്യയുമായി ബന്ധമുണ്ടെന്ന് ഗോസിപ്പ്; അന്ന് മഞ്ജു ദിലീപിനോട് ഇതേകുറിച്ച് സംസാരിച്ചു, താരദമ്പതികളുടെ ജീവിതത്തില്‍ സംഭവിച്ചത്
, ചൊവ്വ, 24 ജനുവരി 2023 (11:45 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ദിലീപ്-കാവ്യ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നിച്ചു. ഏറെ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ ബന്ധമായിരുന്നു ഇവരുടേത്. 
 
നടി മഞ്ജു വാര്യര്‍ ആണ് ദിലീപിന്റെ ആദ്യ ഭാര്യ. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് കാവ്യയെ ദിലീപ് വിവാഹം കഴിച്ചത്. മഞ്ജുവുമായുള്ള കുടുംബജീവിതം മുന്നോട്ടു പോകുന്നതിനിടെ തന്നെ ദിലീപ്-കാവ്യ ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പഴയൊരു അഭിമുഖത്തില്‍ ദിലീപ് ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കാവ്യ തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയമായിരുന്നു അത്. കാവ്യ വിവാഹമോചനം നേടാന്‍ കാരണം ദിലീപ് ആണെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപിന്റെ പ്രതികരണം ഇങ്ങനെ: 
 
'എന്റെ പേരുമായി ചേര്‍ത്തുവച്ചാണല്ലോ കാവ്യ ക്രൂശിക്കപ്പെടുന്നത് എന്ന സങ്കടം എനിക്ക് തോന്നി. ഞങ്ങള്‍ പത്ത് പതിനെട്ട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷക്കാലമായി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നു. വളരെ അടുത്ത സുഹൃത്ത് മാത്രമാണ് കാവ്യ. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാള്‍. സുഹൃത്തിന് ഒരു പ്രശ്നം വരുമ്പോള്‍ എന്റെ ഇമേജ് നോക്കി മാറിനില്‍ക്കുന്ന ആളല്ല ഞാന്‍. കാരണം, സുഹൃത്തുക്കളുടെ കാര്യത്തില്‍ ഞാന്‍ സമ്പന്നനാണ്. അവര്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ ആര് എന്ത് പറയുന്നു എന്നൊന്നും നോക്കാതെ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും,' ദിലീപ് പറഞ്ഞു. 
 
കാവ്യയുമായുള്ള ഗോസിപ്പുകള്‍ മഞ്ജു എങ്ങനെ എടുക്കുന്നു എന്ന ചോദ്യത്തിനോട് ദിലീപിന്റെ പ്രതികരണം ഇങ്ങനെ: 'ഇതിനെയൊന്നും സിനിമാ കഥയായി മാത്രം എടുക്കാന്‍ മഞ്ജുവിനും പറ്റില്ലല്ലോ..മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ...വേറെ ആള്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം. മഞ്ജു തന്നെ പറയും, 'ദേ..ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട്' എന്ന്. അപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറയും 'പറഞ്ഞോട്ടടീ..അതിലൊന്നും കാര്യമില്ല. നമ്മളെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്..ആളുകള്‍ അതും ഇതുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും' എന്ന്,'
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിച്ചത് ഏത് സിനിമയില്‍ എന്ന് ചോദിച്ചാല്‍ അത് ഹൃദയമിടിപ്പില്ലെന്ന് ഞാന്‍ പറയും: കല്യാണി പ്രിയദര്‍ശന്‍