തൊണ്ണൂറ്റിയാറുകാരനായി ദിലീപ്, കമ്മാരൻ ഞെട്ടിക്കും!
വേഷപകർച്ചയിലൂടെ വിസ്മയിപ്പിക്കാൻ ദിലീപ്!
Publish Date: Wed, 07 Feb 2018 (10:30 IST)
Updated Date: Wed, 07 Feb 2018 (10:35 IST)
ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ പല വേഷത്തിലാണ് ദിലീപ് എത്തുന്നത്. തൊണ്ണൂറ്റിയാറു വയസ്സുകാരനായിട്ടും താരം എത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ ദിലീപിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ എന്ന് സംവിധായകന് രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും.ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.