Webdunia - Bharat's app for daily news and videos

Install App

ഇനി ദിലീപിന്റെ സവാരികൾക്ക് കൂട്ട് ബി എം ഡബ്ല്യു സെവൻ സീരീസ് !

Webdunia
തിങ്കള്‍, 28 ജനുവരി 2019 (12:59 IST)
പ്രതിസന്ധികൾ ഏറെ വലക്കുമ്പോഴും വീണ്ടും ഒരു ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുയാണ് ജനപ്രിയ താരം ദിലിപ്. ഇത്തവണ സവാരിക്കായി ദിലീപ് കൂടെക്കൂട്ടിയിരിക്കുന്നത് ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കുന്ന ബി എം ഡബ്ല്യു 7 സീരീസിനെയാണ്. നേരത്തെ ടൊവിനോയും ഇതേ കാർ സ്വന്തമാക്കിയിരുന്നു.
 
ആഡംബര വാഹങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് ദിലീപിനെങ്കിലും ബി എം ഡബ്ല്യു 7 സീരീൽ അക്കൂട്ടത്തിൽ ഇനി മുൻപന്തിയിൽ തന്നെ നിൽക്കും. ദിലീപും അമ്മയും ചേർന്നാണ് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. 
 
കൊച്ചിയിലെ ബി എം ഡബ്ല്യു ഷോറൂമിൽനിന്നുമാണ് ദിലീപ് ഇഷ്ട വാഹനം സ്വന്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ദിലീപിന്റെ പുതിയ കാറ്‌ വലിയ ചർച്ചാ വിഷയമായിക്കഴിഞ്ഞു. ബി എം ഡബ്ലിയു 7 സീരീസ് ദിലീപ് സ്വന്തമാക്കിയതിൽ ആരാധകരും ഏറെ സന്തോഷത്തിലാണ്.
 
2016ലെ ലോക കാറായി തിരഞ്ഞെടുക്കപ്പെട്ട വാഹനമാണ് ബി എം ഡബ്ല്യു സെവൻ സീരീസ്. 322 ബി എച്ച് പി കരുത്ത് നൽകുന്ന 2998 സി സി പ്ട്രോൾ. 262 ബി എച്ച് പി കരുത്തുള്ള 2993 സി സി ഡീസൽ എന്നീ എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിലുള്ളത്. 
 
വെറും 5.6 സെക്കറ്റുകൾകൊണ്ട് പെട്രോൾ വേരിയന്റിന് 0ത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ഡീസൽ പതിപ്പിൽ 6.2 സെക്കന്റിൽ ഈ വേഗത കൈവരികും. 1.24 കോടി മുതൽ 1.34 കോടി വരെയാണ് വാഹനത്തിന്റെ വിവിധ മോഡലുകളുടെ വില. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments