Publish Date: Wed, 26 Apr 2023 (17:46 IST)
Updated Date: Wed, 26 Apr 2023 (17:49 IST)
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. അഭിനയ ജീവിതം തുടങ്ങിയത് മാമുക്കോയയുടെ ഒപ്പമായിരുന്നു എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് ദേവ് മോഹന്‍ പറയുന്നത്.
'പ്രണാമം എന്റെ സിനിമ ജീവിതം ഇത്രയും വലിയ ഒരു അഭിനേതാവിന്റെ ഒപ്പം തുടങ്ങാന്‍ സാധിച്ചത് എനിക്ക് കിട്ടിയ ഒരു ഭാഗ്യം ആയിരുന്നു.
ഒരുപാട് കര്യങ്ങള്‍ സ്‌നേഹത്തോടെ പറഞ്ഞു തന്നതിനും, തമാശകളിലൂടെ ചിരിപ്പിച്ചതിനും ഒരുപാട് ആദരവോടെ പ്രണാമം.എന്നും ഓര്‍മ്മയില്‍ ഉണ്ടാകും.',-ദേവ് മോഹന്‍ കുറിച്ചു.
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.