Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി? ; പരാതിയുമായി നടി രംഗത്ത്

മഞ്ജു വാര്യർ നേരിട്ട് പരാതി നൽകി

Webdunia
ശനി, 20 മെയ് 2017 (10:59 IST)
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തതോടെ നടിമാർക്കെതിരായ ആക്രമണങ്ങളുടെ നീണ്ട നിരയായിരുന്നു പുറത്ത് വന്നിരുന്നത്. അതിനിടെയാണ് ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്ന വാർത്തയും പ്രചരിച്ചത്. സംഭവം വൈറലായതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 
 
പ്രചരിക്കുന്ന തരത്തിൽ ഒരു സംഭവവും തനിക്ക് നേരെ നടന്നിട്ടില്ലെന്ന് പറഞ്ഞ് നടി തന്നെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ നടന്നിരുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  
 
മഞ്ജു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ചെങ്കല്‍ ചൂളയില്‍ നടന്നിരുന്നത്. ഫാന്റം പ്രവീണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതോടെ മഞ്ജു വാര്യര്‍ക്ക് നേരെയാണ് വധഭീഷണി ഉണ്ടായതെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങുകയായിരുന്നു. തന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് മഞ്ജു ഇന്നലെ കന്റോണ്‍മെന്റ് എസ് ഐ ഷാഫിക്ക് പരാതി സമര്‍പ്പിച്ചത്.
 
തന്റെ പേരില്‍ ഓണ്‍ലൈനിലുടെ പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജമാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുകയായിരുന്നു. വാര്‍ത്തക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാവുമെന്നും അത് അന്വേഷിച്ച് കണ്ടെത്തണമെന്നും മഞ്ജു പരാതിയില്‍ പറയുന്നു.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments