Webdunia - Bharat's app for daily news and videos

Install App

4 ദിവസം കൊണ്ട് 150 കോടിയും മറികടന്ന് ബിഗിൽ, രജനിയേക്കാൾ വലിയ സ്റ്റാർ ആയി വിജയ് ?!

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (16:02 IST)
ദളപതി വിജയുടെ കരിയറിലെ മികച്ച വിജയമായി ബിഗിൽ മാറുമെന്ന് ഉറപ്പാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ ഒന്നടങ്കം നല്‍കിയത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ദളപതി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. 
 
തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടൂകെട്ട് വീണ്ടും എത്തിയിരുന്നത്. ഇത്തവണ ഫുട്‌ബോള്‍ പ്രമേയമാക്കികൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയത്. 180 കോടി ബജറ്റിൽ നിർമിച്ച ചിത്രം 4 ദിവസം കൊണ്ട് നേടിയത് 150 കോടിക്ക് മുകളിലാണെന്ന് റിപ്പോർട്ടുകൾ. 
 
ദീപാവലി റിലീസായി കാര്‍ത്തിയുടെ കൈദിക്കൊപ്പമാണ് വിജയ് ചിത്രവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ലോകമെമ്പാടുമായി 4000ത്തിലധികം തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരുന്നത്. 10 ദിവസം കൊണ്ട് ചിത്രം 250 കോടി കടക്കുമെന്നാണ് സൂചന. 
 
വിജയുടെ കരിയറിലെ എറ്റവും വലിയ വിജയചിത്രമാകാനുളള കുതിപ്പിലാണ് നിലവില്‍ ബിഗിലെന്ന് അറിയുന്നു. ധനുഷിന്റെ അസുരന് പിന്നാലെയാണ് ബിഗിലും ഇപ്പോള്‍ 150 കോടി ക്ലബിലേക്ക് എത്തിയിരിക്കുന്നത്. 019ല്‍ സാഹോയ്ക്ക് പിന്നാലെ ആദ്യ ദിനം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ബിഗില്‍ മാറിയിരുന്നു. ഓവര്‍സീസ് മാര്‍ക്കറ്റില്‍ 52 കോടിയോളം നേടിയ സിനിമ ഇന്ത്യയില്‍ നിന്ന് നേടിയത് നൂറ് കോടിയോളമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments