Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പണമില്ലെന്ന് ആരാധകൻ; ഒരു കോടി നൽകി ബോളിവുഡ് താരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പണമില്ലെന്ന് ആരാധകൻ; ഒരു കോടി നൽകി ബോളിവുഡ് താരം

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (11:04 IST)
പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനിക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് നിരവധി പേരുടെ മനസ്സറിഞ്ഞുള്ള സഹായമാണ്.
 
കൈയിൽ പണം ഇല്ലാത്തതുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരാൾക്ക് പണം വാഗ്ദാനം ചെയ്‌തിരിക്കുകയാണ് ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്‌പുത്. ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നൽകാമെന്നും, ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നുമായിരുന്നു സുശാന്തിന്റെ മറുപടി.
 
എന്നാൽ ഇത് വെറും പോസ്‌റ്റുകളിൽ മാത്രം ഒതുങ്ങിയില്ല. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. പറഞ്ഞ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു. എന്നെക്കൊണ്ട് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യിപ്പിച്ചത് നിങ്ങളാണ്, അതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ടെന്നും സുശാന്ത് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments