Webdunia - Bharat's app for daily news and videos

Install App

ലൈംഗികാരോപണം ഉന്നയിച്ചത് തിരിച്ചടിയായി; ചിന്മയി സംഘടനയില്‍ നിന്നും പുറത്ത്

ലൈംഗികാരോപണം ഉന്നയിച്ചത് തിരിച്ചടിയായി; ചിന്മയി സംഘടനയില്‍ നിന്നും പുറത്ത്

Webdunia
ഞായര്‍, 18 നവം‌ബര്‍ 2018 (12:37 IST)
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽ​നിന്നും പുറത്താക്കി. ചിന്മയി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ നല്‍കാതെയാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. അംഗത്വ ഫീസ് പുതുക്കിയില്ലെന്ന കാരണമാണ് പുറത്താക്കുന്നതിനായി സംഘടന ഉന്നയിച്ചതെന്നും ചിന്മയി വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി മുതിര്‍ന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചത്. സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈരമുത്തു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് ഇവര്‍ ആരോപിച്ചത്.

എന്നാല്‍, ചിന്മയിയുടെ ആരോപണത്തെ വൈരമുത്തു നിഷേധിച്ച് രംഗത്തുവന്നിരുന്നു. വൈരമുത്തുവിന് പുറമേ കാര്‍ത്തിക്കിനെതിരെയും ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments