Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴാം ദിനത്തിലും പിടിച്ചുനിന്ന് ചന്ദ്രമുഖി 2, കളക്ഷന്‍ റിപ്പോര്‍ട്ട്

chandramukhi 2 Ragava
ചന്ദ്രമുഖി 2 പ്രദര്‍ശനത്തിന് എത്തി ഏഴാം ദിനം നേടിയത് 1.9 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 33 കോടി നേടാന്‍ സിനിമയ്ക്ക് ആയെന്നാണ് വിവരം. സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്ക് തുടക്കം മുതലേ നെഗറ്റീവ് റിവ്യൂ ആയിരുന്നു പുറത്തുവന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി നന്നായി ഇന്ത്യന്‍ കളക്ഷന്‍ 32.95 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. ആറാം ദിവസം രണ്ടുകോടി കളക്ഷന്‍ സിനിമ നേടി.
 
 ആദ്യദിനം 8.2 5 കോടി നേടാന്‍ സിനിമയ്ക്കായി.ഇത്രയും സമ്മിശ്ര അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും കളക്ഷന്‍ പോസിറ്റീവായി പോകുന്നതാണ് കാണാനാകുന്നത്.കങ്കണയെയും രാഘവ ലോറന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണിത്. റിലീസ് ദിവസം മുതല്‍ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിട്ടും സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നു കാരണം ലൈക പ്രൊഡക്ഷന്‍സിന്റെ മാര്‍ക്കറ്റിംഗ് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. മത്സരിക്കാന്‍ മറ്റ് സിനിമകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി.
 
 
 
 
 
 
 

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ആരാധകർക്ക് നിരാശ, പ്രത്യേക ട്രെയിലർ പ്രദർശനങ്ങളും വേണ്ടെന്ന് വെച്ചു