Webdunia - Bharat's app for daily news and videos

Install App

ബിഗിൽ 300 കോടി, മകൻറെ പടവുമായി വിക്രം പേടിച്ചോടി !

അനന്യ സതീഷ്
വെള്ളി, 8 നവം‌ബര്‍ 2019 (16:50 IST)
വിജയ് നായകനായ തമിഴ് ചിത്രം ബിഗിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതിച്ചേർക്കുകയാണ്. ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ 300 കോടിയിലേക്ക് പ്രവേശിക്കുന്നു. അജിത് ചിത്രം വിശ്വാസം, രജനീകാന്തിന്റെ പേട്ട എന്നീ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ ബിഗിൽ ഭേദിച്ചുകഴിഞ്ഞു. വിജയ് സിനിമകളിൽ ഏറ്റവും വലിയ സാമ്പത്തിക വിജയമായി അറ്റ്ലി ഒരുക്കിയ ഈ സ്‌പോർട്സ് ഡ്രാമ മാറിക്കഴിഞ്ഞു.
 
ആദ്യ അഞ്ചുദിവസം കൊണ്ടുതന്നെ 200 കോടി കളക്ഷൻ നേടിയ സിനിമ പിന്നീടും സ്റ്റഡി കളക്ഷനിൽ തുടരുകയായിരുന്നു. വിജയ്, നയൻതാര എന്നിവരുടെ തകർപ്പൻ അഭിനയവും എ ആർ റഹ്‌മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ജി കെ വിഷ്ണുവിന്റെ ക്യാമറാചലനങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ഈ വിജയത്തോടെ രജനീകാന്തിന്റെ താരമൂല്യത്തോട് വിജയ് കൂടുതൽ അടുത്തു എന്ന് പറയാം.
 
അതേസമയം, ബിഗിൽ തകർത്തോടുന്ന പശ്ചാത്തലത്തിൽ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായ ആദിത്യ വർമയുടെ റിലീസ് മാറ്റിവച്ചു. ചിത്രം ഇന്ന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാൽ ബിഗിൽ തരംഗത്തിൽ ആദിത്യ വർമ മുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ വിക്രം, ചിത്രത്തിന്റെ റിലീസ് മാറ്റാൻ നിർമ്മാതാക്കളെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. നവംബർ മൂന്നാം വാരത്തിലേക്ക് ആദിത്യ വർമയുടെ റിലീസ് മാറ്റി എന്നറിയുന്നു.
 
ബിഗിലിനൊപ്പം റിലീസ് ചെയ്ത കാർത്തി ചിത്രം കൈദിയും സൂപ്പർഹിറ്റായി മാറി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ സിനിമ കാർത്തിയുടെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments