Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5: ദേവു കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു, ശോഭയെ പുറത്താക്കാനുള്ള കളിയാണ് ഇതൊക്കെ; ചൂടുപിടിച്ച് ബിഗ് ബോസ് വീട്

ശോഭ തനിക്ക് വെല്ലുവിളിയായേക്കും എന്ന് മനസ്സിലാക്കിയ ദേവു നൈസായി കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (09:34 IST)
Bigg Boss Malayalam Season: രണ്ടാം വാരത്തിലേക്ക് എത്തുമ്പോഴേക്കും ബിഗ് ബോസ് വീട്ടില്‍ പൊട്ടലും ചീറ്റലും തുടങ്ങി. വീക്ക്‌ലി ടാസ്‌ക്കിനിടെ ശോഭയും സാഗറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മറ്റ് മത്സരാര്‍ഥികളും ഇടപെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ടാസ്‌ക്കിനിടെ മനീഷയും സാഗറും അമ്മയും മകനും കളിക്കുകയാണെന്ന് ശോഭ പരോക്ഷമായി പരിഹസിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. 
 
'ശോഭേ കുപ്പിപ്പാല്‍ എടുത്ത് തരൂ' എന്ന് സാഗര്‍ പറയുമ്പോള്‍ 'പോയി നിന്റെ അമ്മയോട് ചോദിക്ക്' എന്നാണ് ശോഭ മറുപടി കൊടുക്കുന്നത്. സാഗറിനേക്കാള്‍ മുന്‍പ് ഇതില്‍ രൂക്ഷമായി പ്രതികരിച്ചത് വൈബര്‍ ഗുഡ് ദേവുവാണ്. നീ പറഞ്ഞത് ശരിയാണോ എന്ന് ദേവു ശോഭയോട് ചോദിക്കുന്നുണ്ട്. വീട്ടിലിരിക്കുന്നവരെ ഇതിലേക്ക് കൊണ്ടുവരണ്ട എന്ന് ദേവു താക്കീത് നല്‍കുന്നു. സാഗറിന്റെ സ്വന്തം അമ്മയെ അല്ല മനീഷയെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശോഭ പറയുന്നുണ്ട്. എന്നാല്‍ ദേവു വിട്ടുകൊടുക്കുന്നില്ല. ശോഭ തമാശയായി പറഞ്ഞതല്ലെന്നും ശോഭയുടെ മുഖഭാവത്തിലും പറഞ്ഞ രീതിയിലും അത് അറിയാമെന്നും ദേവു പറയുന്നു. 
 
പിന്നീട് സാഗര്‍ ശോഭയോട് രമ്യമായി സംസാരിക്കുന്നുണ്ട്. ശോഭയെ സാഗര്‍ ആശ്വസിപ്പിക്കുന്നതും കാണാം. ഇരുവരും പരസ്പരം ക്ഷമ പറഞ്ഞ് കൂട്ട് കൂടുമ്പോഴും ദേവു ഈ വിഷയത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണ്. ശോഭ പറഞ്ഞത് ശരിയായില്ലെന്ന് തന്നെയാണ് ദേവുവിന്റെ പക്ഷം. ശോഭയ്‌ക്കെതിരെ സംസാരിക്കാനുള്ള അവകാശം സാഗറിനും മനീഷയ്ക്കും ഉണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ദേവു ചെയ്യുന്നത്. 
 
ശോഭ തനിക്ക് വെല്ലുവിളിയായേക്കും എന്ന് മനസ്സിലാക്കിയ ദേവു നൈസായി കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശോഭയും സാഗറും തമ്മിലുള്ള പ്രശ്‌നത്തില്‍ ദേവു വെറുതെ പോയി ഇടപെട്ട് അത് വഷളാക്കുകയാണ് ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. എങ്ങനെയെങ്കിലും ശോഭയ്ക്ക് ഹേറ്റേഴ്‌സിനെ ഉണ്ടാക്കി താന്‍ വളരെ മാന്യയാണെന്ന് തെളിയിക്കാനാണ് ദേവു ശ്രമിക്കുന്നതെന്നാണ് ശോഭ ആരാധകര്‍ പറയുന്നത്. തനിക്കെതിരെ ഗ്രൂപ്പിസം കളിക്കുകയാണെന്ന് ശോഭയും പറയുന്നുണ്ട്. എന്തായാലും വരുംദിവസങ്ങളില്‍ ശോഭയും ദേവുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments