Publish Date: Thu, 31 Mar 2022 (09:11 IST)
Updated Date: Thu, 31 Mar 2022 (09:14 IST)
ബിഗ് ബോസ് നാലാം സീസണ്‍ ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും പ്രേക്ഷകരുടെ കണ്ണുകള്‍ അവതാരകനായ മോഹന്‍ലാലിലേക്ക് എത്താറുണ്ട്.
അവതാരകനായി എത്തുന്ന ലാലിനെ അധികമൊന്നും മലയാളികള്‍ കണ്ടിട്ടില്ല. അതിനാല്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
മോഹന്‍ലാലിന്റെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീന്‍ ആണ് ബിഗ് ബോസിലെ ലാലിന്റെ വസ്ത്രങ്ങളുടെ ചന്തത്തിന് പിന്നിലും.
കൊച്ചിയില്‍ താമസിക്കുന്ന തൃശൂരുകാരനായ ജിഷാദ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട്.