Publish Date: Mon, 31 Oct 2022 (09:00 IST)
Updated Date: Mon, 31 Oct 2022 (09:04 IST)
നടി ഭാമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ ഇഷ്ടപ്പെടുന്നു. കോട്ടയത്തിലെ വീട്ടിലായിരുന്നു ഇത്തവണത്തെ നടിയുടെ ദീപാവലി ആഘോഷം. മക്കള്‍ ഗൗരിയും അമ്മയുടെ ആഘോഷത്തില്‍ പങ്കാളിയായി. ഏറെ സന്തോഷകരമായ നാളുകളിലൂടെയാണ് ഭാമ കടന്നുപോകുന്നത്.
മക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.
ഗൗരിക്കൊപ്പം ഭാമയെ കണ്ട സന്തോഷത്തിലാണ് ആരാധകരും.
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്.
അരുണിനും ഗൗരിക്കുമൊപ്പമായി ഭാമ അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു.