Webdunia - Bharat's app for daily news and videos

Install App

നടി ഭാമയുടെ വിവാഹം ഉടൻ, വരൻ?

നടി ഭാമയുടെ വിവാഹം ഉടൻ, വരൻ?

Webdunia
ശനി, 12 ജനുവരി 2019 (10:44 IST)
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ആഴ്‌ന്നിങ്ങിയ നടിയാണ് ഭാമ. 2007ൽ എത്തിയ ചിത്രത്തിൽ വളരെ മികച്ച കഥാപാത്രത്തേയാണ് നടി കൈകാര്യം ചെയ്‌തത്. എന്നാൽ ഇപ്പോൾ കുറച്ചു നാളുകളായി താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
 
കുറച്ച് നാളത്തെ ഇടവേളയ്‌ക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവും വിവാഹവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് പറയുകയും ചെയ്‌തിട്ടുണ്ട്. ‘ഒരു സെറ്റില്‍ നിന്നും അടുത്ത സെറ്റിലെയ്ക്കുള്ള യാത്രയായിരുന്നു ആദ്യം. ഇതിനു പുറത്തൊരു ലോകമുണ്ടെന്നു തിരിച്ചറിഞ്ഞത് ഇടവേള എടുത്തത് കൊണ്ടാണ്. അത് വ്യക്തിപരമായി എന്നില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു’ ഭാമ പറയുന്നു.
 
വിവാഹത്തേക്കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ ഉടൻ തന്നെ നോക്കാം ചിലപ്പോൾ അടുത്ത വർഷം ഉണ്ടാകും എന്നാണ് മറുപടി. എന്നാൽ ആരാധകർക്ക് അറിയേണ്ടത് വരനെക്കുറിച്ചാണ്. താരം അക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നതും ആരാധകരെ നിരാശയിലാഴ്‌ത്തുന്നു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments