Publish Date: Wed, 09 Sep 2026 (09:40 IST)
Updated Date: Wed, 09 Sep 2026 (09:30 IST)
Bethlehem Kudumba Unit Box office: 300 കോടിയെന്ന നേട്ടത്തിലേക്ക് കുതിച്ച് നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 275 കോടി കടന്നു.
തുടരുന്നു ജൈത്രയാത്ര
റിലീസ് ചെയ്ത് 19-ാം ദിനമായ ഇന്നലെ (ചൊവ്വ) ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് നേടിയത് 3.15 കോടി. 1,634 ഷോകളിൽ നിന്നാണ് ഈ കളക്ഷൻ. തിങ്കളാഴ്ച 3.70 കോടി നേടാൻ നിവിൻ പോളി ചിത്രത്തിനു സാധിച്ചിരുന്നു.
ഇന്ത്യ ഗ്രോസ്
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഇന്ത്യ ഗ്രോസ് കളക്ഷൻ 152.15 കോടിയായി. ഇന്ത്യ നെറ്റ് 130.25 കോടി.
ഓവർസീസ്
ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 123 കോടിയിലേക്ക് എത്തി. 19-ാം ദിനം മാത്രം ഒരു കോടിയാണ് ഓവർസീസ് കളക്ഷൻ. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 275.15 കോടിയായി.