Webdunia - Bharat's app for daily news and videos

Install App

'ബറോസ് ദിനങ്ങള്‍ മിസ് ചെയ്യുന്നു'; വിശേഷങ്ങളുമായി മരക്കാറിലെ ചിന്നാലി

കെ ആര്‍ അനൂപ്
വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:06 IST)
ബറോസ്; നിധി കാക്കും ഭൂതം എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ആരാധകര്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ട്രെയിലര്‍ ഡിസംബര്‍ എത്തും.മരക്കാറില്‍ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് ബറോസിന്റെ ഭാഗമാണ്.സിനിമയില്‍ അഭിനയിക്കുന്ന അതിനുപുറമേ നടന്‍ ആദ്യമായി ആക്ഷന്‍ ഡിസൈനര്‍ ആകുന്ന സിനിമ കൂടിയാണിത്. 
 
ഇതിനെല്ലാം അവസരം നല്‍കിയ മോഹന്‍ലാലിന് ജയ് ജെ. ജാകൃത് നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ ലാലിനൊപ്പം ഉള്ള ബറോസ് ദിവസങ്ങള്‍ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍.
 
 ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഇരുപതോളം ഭാഷകളില്‍ സബ് ടൈറ്റില്‍ ഉപയോഗിച്ചും ഡബ്ബ് ചെയ്തും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് കൂടിയാകും മോഹന്‍ലാലിന്റെ ബറോസ്.
 
അടുത്ത വേനല്‍ അവധിക്ക് മുമ്പേ മാര്‍ച്ച് മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെന്‍സറിങ് നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments