Webdunia - Bharat's app for daily news and videos

Install App

'നീ മലയാള സിനിമയില്‍ നായകനായ് നില്‍കുമ്പോള്‍,ഉള്ളിലെ ഒറ്റ സങ്കടമേ ഉള്ളു'; ബിനു തൃക്കാക്കരയോട് നടന്‍ ബിബിന്‍ ജോര്‍ജ്

കെ ആര്‍ അനൂപ്
വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:02 IST)
'മൈ നെയിം ഈസ് അഴകന്‍' എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിലേക്ക് ഒരു നായകന്‍ കൂടി എത്തുന്നു.യമണ്ടന്‍ പ്രണയ കഥയ്ക്ക് ശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 
 ബിനു തൃക്കാക്കരയാണ് നായകന്‍. തന്റെ കൂട്ടുകാരന്‍ കൂടിയായ ബിനു മലയാള സിനിമയിലെ നായകനായി നില്‍ക്കുമ്പോള്‍ തന്റെ ഉള്ളില്‍ ഒരു സങ്കടമേ ഉള്ളൂ എന്ന് ബിബിന്‍ ജോര്‍ജ്.
 
ബിബിന്‍ ജോര്‍ജിന്റെ വാക്കുകളിലേക്ക് 
 
ഈ പോസ്റ്ററുകള്‍ക്ക്
ഒരു കഥ പറയാനുണ്ട്... സാധരണക്കാരുടെ സ്വപ്നങ്ങളുടെ... കണ്ണീരിന്റെ കഥ..
 
ഞാന്‍ അവനെ ആദ്യമായി കാണുന്നത്...ഒരു മിമിക്രി ഗ്രുപ്പിന്റെ ഓഡിഷന് വച്ചാണ് ഞാന്‍ സ്റ്റാറൊക്കെ ചെയ്തു ഷൈന്‍ ചെയ്തു നില്‍കുമ്പോള്‍ ബിജുക്കുട്ടന്‍ ചേട്ടന്‍ കൊണ്ട് വന്നു ഇവനെ ഇറക്കിയതാണ്... അനുകരണം കേട്ടു ഞാന്‍ കിടുങ്ങി.. പിന്നെ അങ്ങോട്ടു കൂട്ടായ്.. കൂട്ടുകാരനായ് കൂടെ പിറപ്പായ്... അവന്‍... പല ഇന്റര്‍വ്യൂസിലും പറയുന്നത് കേട്ടിട്ടുണ്ട് ഞാന്‍ അവനെ സഹായിച്ച കഥ... പക്ഷെ.. Mr...ബിനു തൃക്കാക്കര ശെരിക്കും നീയല്ലേ എനിക്ക് ലൈഫ് തന്നത്.... ബോംബ് കഥ എഴുതുന്ന സമയം ഞാന്‍ മാനസികമായി തകര്‍ന്ന സമയത്ത് നീയേ..... മാര്‍ഗം കളി സമയത്തു ലോകം മുഴുവന്‍...ഓടി നടന്നു പ്രേമോഷനു... നീയേ.....
 
ശരിക്കും ഞാന്‍ ആണ് നിനക്ക് നന്ദി പറയേണ്ടത്.. ഇന്ന്.... നീ മലയാള സിനിമയില്‍ നായകനായ് നില്‍കുമ്പോള്‍... ഉള്ളിലെ ഒറ്റ സങ്കടമേ ഉള്ളു നിനക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്തു തരാന്‍ പറ്റിയില്ല...
പക്ഷെ... അഭിമാനത്തോടെ... അഹങ്കാരത്തോടെ...
ഞാന്‍ ലോകത്തോട് വിളിച്ചു പറയും....
 
Dis is binu....
 
Dis is his dedication...
 
Dis is my name is azhakan.....
 
Luck onnumalla.... Hard workkkkkkkk........ Luv u da... All the best.......
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments