Publish Date: Wed, 27 Jul 2022 (10:41 IST)
Updated Date: Wed, 27 Jul 2022 (10:44 IST)
ഓളവും തിരവും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് ചിത്രീകരണത്തിലേക്ക് കടന്നു. ചെന്നൈ ഷെഡ്യൂളിന് ഈയടുത്താണ് തുടക്കമായത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിൽ പകർത്തിയ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ.
'ബറോസ് വേൾഡ് ലെവൽ റിലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹൻലാൽ ബറോസ്ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവൻ ഛായാഗ്രഹണം,പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.