Publish Date: Tue, 14 Jun 2022 (15:24 IST)
Updated Date: Tue, 14 Jun 2022 (15:28 IST)
ഹൃദയം സിനിമയുടെ ആരാധകനാണ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍. ചിത്രത്തിലെ ഓരോ താരങ്ങളെയും നേരില്‍ കാണാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ തന്റെ മകന്‍ ഹൃദയത്തിലെ ദര്‍ശനയെ കണ്ട സന്തോഷത്തിലാണ് ബാബു ആന്റണി.
കൊല്ലത്തിലെ ആയുര്‍വേദിക് റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.ദര്‍ശനയെ പരിചയപ്പെട്ടത് അവനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ നിമിഷങ്ങള്‍ ആയിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു.
ആര്‍തര്‍ അഭിനയത്തിന്റെ ലോകത്തേയ്ക്ക് ചുവടു വയ്ക്കുകയാണ്. ദ ഗ്രേറ്റ് എസ്‌കേപ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ മകന്‍ അരങ്ങേറ്റം കുറിച്ചത്.