Webdunia - Bharat's app for daily news and videos

Install App

ജ്യോതികയുടെ റോൾ വേണമെന്ന് വാശി പിടിച്ചു: സില്ലിന് ഒരു കാതൽ സിനിമ അസിന് നഷ്ടമായതിങ്ങനെ

നിഹാരിക കെ.എസ്
വ്യാഴം, 29 മെയ് 2025 (11:52 IST)
തമിഴകത്തിന്റെ റാണിയായിരുന്നു അസിൻ. വിജയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയും അസിൻ തന്നെയായിരുന്നു. ബോളിവുഡിലേക്ക് ചേക്കേറിയ ശേഷം അസിൻ പിന്നീട് തമിഴകത്തെ സ്ഥിരസാന്നിധ്യമായിരുന്നില്ല. 2016 ൽ വിവാഹിതയായ ശേഷം സിനിമാ രം​ഗത്ത് നിന്ന് പൂർണമായും മാറി നിൽക്കുകയാണ് അസിൻ. പോക്കിരി, ​ഗജിനി, ദശാവതാരം തുടങ്ങിയ തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറിയ താരം. അസിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു.
 
അസിന്റെ പിതാവിന്റെ താൽപര്യ പ്രകാരമാണ് നടി വിവാഹ ശേഷം കരിയർ വിട്ടതെന്ന് ബാലാജി പ്രഭു പറയുന്നു. സിനിമ ഇഷ്ടപ്പെട്ടാണ് അസിൻ കരിയറിലേക്ക് വന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് അസിന്റെ പിതാവ് തീരുമാനിക്കുകയായിരുന്നു. മകൾക്ക് നല്ലൊരു ജീവിതം ലഭിക്കുന്നു, ആ ജീവിതവുമായി മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം കരുതി. എത്ര വലിയ നടിയായാലും ഒരു ഘട്ടം കഴിഞ്ഞാൽ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആ​ഗ്രഹിക്കുന്നെന്നും ബാലാജി പ്രഭു പറയുന്നു.
 
സില്ലിനൊരു കാതൽ എന്ന സിനിമയിൽ അസിൻ നായികയായാൽ നന്നാകുമെന്ന് സൂര്യക്ക് തോന്നി. സംവിധായകനോട് സംസാരിച്ചു. അസിന്റെ പിതാവിനോട് സംസാരിച്ചപ്പോൾ ജ്യോതികയാണ് ഈ സിനിമയിലെ നായികയെന്ന് അവർ കരുതി. തുല്യ പ്രാധാന്യമുള്ള റോളാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ജ്യോതികയുടെ റോൾ മകൾക്ക് വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഒന്ന് കൂടി സംസാരിച്ച് നോക്കെന്ന് സൂര്യ പറഞ്ഞു. സംവിധായകൻ വീണ്ടും സമീപിച്ചിട്ടും ഫലമുണ്ടായില്ല എന്നദ്ദേഹം ഓർത്തെടുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

17കാരനെ തട്ടികൊണ്ടുപോയി വീട്ടിൽ പാർപ്പിച്ച് പീഡനം, വിവാഹിതയായ 45കാരി അറസ്റ്റിൽ

ഗവര്‍ണര്‍ക്കു 'പവര്‍' കുറവ്, അധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്കു; കുട്ടികളെ പഠിപ്പിച്ച് സര്‍ക്കാര്‍

ഭംഗിയുള്ള സ്ത്രീകളെ കണ്ടാന്‍ ഷാഫി ബെംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കും, സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ്, ഗുരുതര ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി

ഇറാന് നഷ്ടമെ ഉണ്ടാകു, ട്രംപുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഖമയ്നി, ഇസ്രായേലിനെതിരെ കടുപ്പിച്ച് അറബ് രാജ്യങ്ങളും

കലക്ടറുടെ റിപ്പോര്‍ട്ട് നിര്‍ണായകമായി; പാലിയേക്കര ടോള്‍ പിരിവ് നിരോധനം നീട്ടി

അടുത്ത ലേഖനം
Show comments