Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോളായിട്ട് അഭിനയിച്ചിട്ടുണ്ട്,ഇപ്പോള്‍ എന്റെ അത്രയും വലുതായി';അനിഖയെ കുറിച്ച് ആസിഫ്

'മോളായിട്ട് അഭിനയിച്ചിട്ടുണ്ട്,ഇപ്പോള്‍ എന്റെ അത്രയും വലുതായി';അനിഖയെ കുറിച്ച് ആസിഫ്

കെ ആര്‍ അനൂപ്

, ശനി, 5 ഓഗസ്റ്റ് 2023 (15:01 IST)
അനിഖ സുരേന്ദ്രന്‍ സിനിമയിലെത്തി പതിനഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.ഛോട്ടാ മുംബൈയില്‍ കുട്ടിയായി അനിഖയും ഉണ്ടായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ കുഞ്ഞ് താരമായി നടി വേഷമിട്ടു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ചുരുങ്ങിയ സമയത്തിനുള്ളില്‍ താരത്തെ തേടിയെത്തി. ഇപ്പോഴിതാ തന്റെ മകളായി അഭിനയിച്ച അനിഖക്കൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം വേദി പങ്കിടായ സന്തോഷത്തിലാണ് നടന്‍ ആസിഫ് അലി.
 
'ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ സന്തോഷം ഇതാണ്. എന്റെ മോളായിട്ട് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ അത്രയും വലുതായി'-ആസിഫ് അലി പറഞ്ഞു.
 
സ്വയംവര സില്‍ക്‌സിന്റെ പരിപാടിക്ക് എത്തിയതായിരുന്നു ആസിഫ് അലി.
 
ജയറാം നായകനായെത്തിയ 'കഥ തുടരുന്നു' എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനിഖ സുരേന്ദ്രന്‍ അഭിനയ രംഗത്തേക്കെത്തിയത്. ഈ ചിത്രത്തിലാണ് ആസിഫിനൊപ്പം അനിഖ അഭിനയിച്ചത്.
 
നടി നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 'ലവ് ഫുള്ളി യുവേഴ്‌സ് വേദ'. 
 
ബേബി അനിഖ ഇന്ന് സിനിമകളില്‍ നായികയാണ്. മലയാളത്തില്‍ നിന്നും തമിഴിലേക്കും അവിടെനിന്ന് തെലുങ്കിലും തന്റെ സാന്നിധ്യം നടി അറിയിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞവര്‍ഷം ആയിരുന്നു ടോളിവുഡില്‍ അനിഖ അരങ്ങേറ്റം കുറിച്ചത്. അതിലൊന്നില്‍ നായികയായും 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ സല്‍മാന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്ര വാങ്ങും ? നടന് പറയാനുള്ളത് ഇതാണ്