Publish Date: Mon, 10 Sep 2018 (15:05 IST)
Updated Date: Mon, 10 Sep 2018 (17:18 IST)
കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുറക്കലിനെ അറസ്റ്റു ചെയ്യാത്തതിൽ പരോക്ഷ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അരുൺ ഗോപി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
രണ്ടു നീതിയാണ് നടപ്പിലാക്കുന്നത് എന്ന് സൂചന നൽകുന്നതാണ് അരുൺ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്‌നുമില്ല. പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗോവൺമെന്റും മൗനവൃതത്തിൽ...എത്ര മനോഹരം എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം എന്ന് അരുൺ ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.