Webdunia - Bharat's app for daily news and videos

Install App

ഇവർ തമ്മിലുള്ള പ്രശ്നമെന്ത്? ഇഷ്ടക്കേട് തുറന്നു പറഞ്ഞ് നടി!

നിഹാരിക കെ എസ്
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (10:50 IST)
തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ നിത്യ മേനോനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ, ഈ കഥാപാത്രത്തിന് അവാർഡ് നൽകിയതിനെതിരെ സായ് പല്ലവിയുടെ ആരാധകർ രംഗത്ത് വന്നിരുന്നു. നിത്യ അവാർഡിന് അർഹയല്ല എന്നായിരുന്നു ഇവരുടെ ഭാഷ്യം. ഗാർഗി എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ അഭിനയം മികച്ചതായിരുന്നുവെന്നും അവാർഡ് ജൂറി സായ് പല്ലവിയെ തഴഞ്ഞാണ് നിത്യ മേനോന് അവാർഡ് നൽകിയതെന്നുമായിരുന്നു നടിയുടെ ആരാധകരുടെ കണ്ടെത്തൽ.
 
ആരാധകരുടെ ഈ താരതമ്യം ചെയ്യലിനെ കുറിച്ച് അടുത്തിടെ നിത്യ മേനോൻ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സായ് പല്ലവിയുടെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പ്രതികരണം. കരഞ്ഞ് നിലവിളിച്ച് അഭിനയിക്കാൻ ആർക്കും പറ്റുമെന്നും സ്വാഭാവികമായ അഭിനയമാണ് പ്രയാസമെന്നുമായിരുന്നു നടി പറഞ്ഞത്. ഇതോടെ, നിത്യ മേനോൻ ഉദ്ദേശിച്ചത് സായ് പല്ലവിയെ ആണെന്നും നിത്യയും പല്ലവിയും ശത്രുക്കളാണെന്നും പ്രചാരണമുണ്ടായി. 
 
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആളാണ് രണ്ടുപേരും. ഇവർക്കിടയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തൽ. എന്നാൽ, സായ് പല്ലവിക്ക് നിത്യയോടൊ നിത്യയ്ക്ക് പല്ലവിയോടോ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, നിത്യ ഉദ്ദേശിച്ചത് അന്ധമായ ആരാധന വെച്ചുപുലർത്തുന്ന ചില ഫാൻസിനെ ആണെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാട്ടുന്നത്. 
 
'തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണെന്നാണ് നിത്യയുടെ അഭിപ്രായം. ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല. എപ്പോഴും അഭിപ്രായങ്ങൾ വരും. കരിയറിൽ ഞാനെപ്പോഴും ലൈറ്റായ സിനിമകൾ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ ഞാൻ പോയിട്ടില്ല. എനിക്ക് സന്തോഷകരമായ സിനിമകൾ കൊണ്ട് വരാനാണ് ആ​ഗ്രഹം. ആളുകൾ ചിരിക്കണം. സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകൾ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല.
  
 തിരുച്ചിത്രമ്പലം ലൈറ്റ് സിനിമയാണെങ്കിലും നല്ല പെർഫോമൻസാണ്. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ലെന്നല്ല. ​ഹെവി പെർഫോമൻസ് എനിക്കും പറ്റും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകൾ ചെയ്യാനാണാ​ഗ്രഹം. ആർക്കും ഡ്രാമ ചെയ്യാം. സ്വാഭാവികമായ അഭിനയമാണ് കഠിനം', നിത്യ മേനോൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments