Webdunia - Bharat's app for daily news and videos

Install App

‘ഇവൻ മതി’- മമ്മൂക്ക പറഞ്ഞു, എന്നിട്ട് ഒറ്റപോക്ക്; ചേട്ടനെ കാണാൻ ചെന്ന തന്നെ മമ്മൂട്ടി പിടിച്ച് നടനാക്കിയ കഥ പറഞ്ഞ് അനു മോഹൻ

ചിപ്പി പീലിപ്പോസ്
വെള്ളി, 28 ഫെബ്രുവരി 2020 (09:48 IST)
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അനു മോഹൻ വന്നത്. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ് അനു. ചേട്ടൻ വിനു മോഹനും ഒരു നടൻ. ചട്ടമ്പിനാട്, ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട്, തീവ്രം തുടങ്ങി അയ്യപ്പനും കോശിയിലും വരെ എത്തി നില്‍ക്കുന്ന അനു തന്റെ സിനിമാ ജീവിതം പറയുകയാണ്.  
 
നടന്‍ മമ്മൂട്ടിയാണ് തനിക്ക് സിനിമയിലേക്ക് വഴി തുറന്ന് തന്നത് എന്ന് അനു പറയുന്നു. ചട്ടമ്പിനാട് എന്ന സിനിമയിലൂടെയായിരുന്നു അനു മോഹൻ തുടക്കം കുറിച്ചത്. ‘ചട്ടമ്പിനാടിന്റെ ലൊക്കേഷൻ അന്ന് പളനിയിലായിരുന്നു ചേട്ടനും അമ്മയുമൊക്കെ ലൊക്കേഷനിൽ ആയിരുന്നു. ബാംഗ്ലൂർ നിന്നും ലീവിന് വന്ന ഞാൻ അവരെ കാണാൻ ലൊക്കേഷനിലെത്തി.’
 
‘അവിടെയെത്തിയപ്പോൾ മമ്മൂക്ക എന്നെ വിളിക്കുന്നുണ്ടെന്ന് ആന്റോ ചേട്ടൻ വന്ന് പറഞ്ഞു. എന്നെയോ എന്തിന് എന്ന് ഞാന്‍ ചോദിച്ചു. അവിടെ ചെന്ന് കുറെ കാര്യങ്ങള്‍ ചോദിച്ചു. എന്താ പഠിക്കുന്നത് എന്നൊക്കെ. അപ്പോഴേക്കും ഷാഫിക്ക വന്നു. അവർ പറഞ്ഞതൊന്നും ആദ്യം എനിക്ക് മനസിലായില്ല.പിന്നെ അവർ പറഞ്ഞു മമ്മൂക്കയുടെ ചെറുപ്പം ഞാൻ അഭിനയിക്കണം എന്ന്. മമ്മൂക്ക പറഞ്ഞു ഇവന്‍ മതിയെന്ന്. അതും പറഞ്ഞ് ഒരൊറ്റപോക്ക്. അന്ന് ഞാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു. എനിക്ക് ടെന്‍ഷന്‍ ആയി. പിന്നെ ഞാന്‍ ഓക്കെ ചെയ്യാമെന്ന് പറഞ്ഞു. പെട്ടെന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അതില്‍ അഭിനയിക്കാമെന്ന് പറഞ്ഞത്. അങ്ങനെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ അനു പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments