Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘മമ്മൂട്ടി ചെയ്യില്ല, മോഹൻലാലും ചെയ്യില്ല’ - ശുദ്ധ മണ്ടത്തരമാണെന്ന് രഞ്ജിത്

‘മമ്മൂട്ടി ചെയ്യില്ല, മോഹൻലാലും ചെയ്യില്ല’ - ശുദ്ധ മണ്ടത്തരമാണെന്ന് രഞ്ജിത്

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 25 ഫെബ്രുവരി 2020 (12:16 IST)
സ്ത്രീ വിരുദ്ധ ഡയലോഗുകളാൽ മലയാള സിനിമ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. നായകന്റെ ഹീറോയിസം കാണിക്കുന്നതായി സ്ത്രീ കഥാപാത്രങ്ങളെ താറടിച്ച് കാണിക്കുന്ന ഒത്തിരി സിനിമകൾ ഉണ്ടായിട്ടുണ്ട്. ടി ദാമോദരന്‍, രഞ്ജിത്ത് തുടങ്ങിയ തിരക്കഥാക്കൃത്തുക്കൾ സ്ത്രീവിരുദ്ധ ഡലോഗുകൾ എഴുതിയിട്ടുണ്ട്. 
 
അടുത്തിടെ പരസ്യമായ ഒരു വേദിയില്‍ വെച്ച് രഞ്ജിത്തിനോട് ഒരു യുവതി ‘സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങള്‍ പറഞ്ഞതിന്റെയും, എഴുതിയതിന്റെയും പേരില്‍ പലരും മാനസാന്ധരപ്പെടുമ്പോള്‍ രഞ്ജിത്ത് എന്ന എഴുത്തുകാരനും ഇതേ വേദിയില്‍ വെച്ച് മാനസാന്ധരപ്പെടാന്‍ തയ്യാറുണ്ടോ?’ എന്നൊരു ചോദ്യം ചോദിച്ചിരുന്നു. നരസിംഹത്തിന്റെ ക്ലൈമാക്സിൽ മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡൻ എന്ന കഥാപാത്രം നായികയോട് ചോദിച്ച സ്ത്രീവിരുദ്ധ ഡയലോഗ് കടമെടുത്തായിരുന്നു യുവതിയുടെ ചോദ്യം.  
 
എന്നാൽ, ഈ ചോദ്യത്തിനു രഞ്ജിത് നൽകിയ ഉത്തരം ശ്രദ്ധേയമാകുന്നു. സിനിമയിൽ നായകൻ അങ്ങനെയൊക്കെ ചെയ്തു എന്ന് കരുതി, ആ കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ മോഹൻലാലും മമ്മൂട്ടിയുമൊന്നും ചെയ്യില്ല. അവർക്ക് കോമൺ‌സെൻസ് ഉള്ളത് കൊണ്ടാണെന്ന് രഞ്ജിത് പറയുന്നു. സിനിമയിലെ ഇത്തരം കാര്യങ്ങൾ സ്വന്തം ജീവിതത്തിലേക്ക് ആവിഷ്കരിക്കുകയും, അത് പോലെ ഇത് സമൂഹത്തിന്റെ എന്നൊക്കെ പറഞ്ഞു ചിന്തിക്കുന്നത് തന്നെ വലിയ മണ്ടത്തരമാണ്. ഇതൊക്കെ ചര്‍ച്ചയ്ക്ക് പോലും എടുക്കാന്‍ പാടില്ലെന്ന് രഞ്ജിത് പറഞ്ഞു. 
 
‘മാനസന്ധരമൊക്കെ വലിയ അര്‍ത്ഥമുള്ള വാക്കാണ്‌ കുട്ടി. ഇതുമായി ബന്ധപ്പെടുത്തി ഒന്നും പറയേണ്ടതല്ല. ഈ ചോദ്യത്തിന്റെ മറുപടി ഞാന്‍ പറയാം. നരസിംഹവും, ആറാംതമ്പുരാനുമൊക്കെ ചെയ്യുന്ന സമയത്ത് ഞാനും, ഷാജി കൈലാസുമൊക്കെ വാഹനത്തിലൊക്കെ കയറിയിട്ട് പിന്‍ കാലു കൊണ്ട് ഡോര്‍ ഒക്കെ അടച്ച് കോഴിക്കോടോ എറണാകുളത്തോക്കെ തിരുവനന്തപുരത്തോ ഇറങ്ങി നടന്നിട്ടില്ല. എന്താണെന്ന് അറിയാമോ? അങ്ങനെ കാണിച്ചാല്‍ ആളുകള്‍ തല്ലും. ഈ മോഹന്‍ലാല്‍ അങ്ങനെ നടക്കിലല്ലോ. ‘നരസിംഹം’ ചെയ്തു കഴിഞ്ഞിട്ട് പിറ്റേ ദിവസം മീശയും പിരിച്ചിട്ടു എറണാകുളത്ത് അങ്ങാടിയില്‍ വന്നു കാറിന്റെ മുകളില്‍ കയറി ഇരുന്നിട്ട് ‘ആരാടാ’ എന്ന് അദ്ദേഹം ചോദിക്കുമോ?കോമണ്‍സെന്‍സ് ഉള്ളത് കൊണ്ട് അയാള്‍ അത് ചെയ്യില്ല.‘
 
‘ഇതൊക്കെ ഒരുതരം വഷള് പരിപാടിയാണ്. ഇതൊക്കെ സ്വന്തം ജീവിതത്തിലേക്ക് ആവിഷ്കരിക്കുകയും, അത് പോലെ ഇത് സമൂഹത്തിന്റെ എന്നൊക്കെ പറഞ്ഞു ചിന്തിക്കുന്നത് തന്നെ വലിയ മണ്ടത്തരമാണ്. ഇതൊക്കെ ചര്‍ച്ചയ്ക്ക് പോലും എടുക്കാന്‍ പാടില്ല. കുട്ടി സര്‍ക്കസ് കണ്ടിട്ടുണ്ടോ? പല പരിപാടിയുമുണ്ട് അതില്‍ . സിംഹത്തിന്റെ കൂട്ടില്‍ കയറിയിട്ട് ഭക്ഷണം കൊടുക്കുക അങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഇതൊന്നും ഒരാളും ചെയ്യില്ല. ഞാന്‍ ചെയ്യില്ല, ഷാജി കൈലാസ് ചെയ്യില്ല, മമ്മൂട്ടി ചെയ്യില്ല,മോഹന്‍ലാല്‍ ചെയ്യില്ല, ആരും ചെയ്യില്ല. ഇതൊക്കെ ഒരു ആവശ്യവും ഇല്ലാതെ ഈ പോഷ്കിനെ സ്വന്തം ശരീരത്തിലേക്ക് അവാഹിച്ചിട്ടു മണ്ടത്തരത്തിന് ഇറങ്ങിപ്പുറപ്പെടുന്ന കുറെ ആള്‍ക്കാര്‍ പിന്നെ ഇതൊരു സാമൂഹിക പൊതുബോധത്തിന്റെ പ്രശ്നമാണെന്ന് ചിന്തിക്കുന്ന ബുദ്ധിയില്ലാ ജീവികള്‍ മറുവശത്ത്. ഞങ്ങള്‍ ഇതിന്റെ ഇടയില്‍ കൂടി നടന്നങ്ങ് പൊയ്ക്കോളാം’.- രഞ്ജിത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് താരം പവൻ ഇനി നായകൻ, ഫസ്റ്റ് ലുക്ക് പുറത്ത്; ‘നീ പൊളിക്ക് മുത്തേ’യെന്ന് ആരാധകർ