Webdunia - Bharat's app for daily news and videos

Install App

എന്നെ ഡാൻസ് പഠിപ്പിക്കുമോ? - മോഹൻലാലിനോട് മമ്മൂട്ടി, സാക്ഷിയായി ദുൽഖർ!

എന്നെ ഡാൻസ് പഠിപ്പിക്കാമോയെന്ന് മമ്മൂട്ടി, അതൊഴിച്ച് വേറെന്തും ചെയ്യാമെന്ന് മോഹൻലാൽ!

Webdunia
തിങ്കള്‍, 7 മെയ് 2018 (09:58 IST)
താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകർക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് ‘അമ്മ മഴവില്ല്’ മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അത് ആഘോഷരാവായി മാറുകയായിരുന്നു. 
 
അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ ഒരുമിച്ചെത്തി. അലാവുദ്ദീനും ഭൂതവും ആയിരുന്നെങ്കിലും കാണികൾ മോഹൻലാലിനേയും ദുൽഖറിനേയും തന്നെയാണ് കണ്ടത്. ഇരുവരും ഒരുമിച്ച് സ്റ്റേജിൽ നിൽക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
 
ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. കരഘോഷത്തിന് ഇതിൽക്കൂടുതൽ എന്ത് വേണം. സ്റ്റേജിലെത്തിയ മമ്മൂട്ടി ഭൂതമായി മുന്നിൽ നിൽക്കുന്ന മോഹൻലാലിനോട് ‘തന്നെ ഡാൻസ് പഠിപ്പിക്കാമോ’ എന്നായിരുന്നു ചോദിച്ചത്. എന്നാൽ ‘അതൊഴിച്ച് വേറെന്ത് വേണമെങ്കിലും ചോദിച്ചോളൂ’ എന്നായിരുന്നു ഭൂതത്തിന്റെ മറുപടി.
 
ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസൻ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി. പാർവതിയും ഡാൻസ് അവതരിപ്പിച്ചു. പുറകേ, നമിതപ്രമോദ്, ഷംനകാസിം തുടങ്ങിയ താരസുന്ദരിമാർക്കൊപ്പം മോഹൻലാൽ ഇരുവർ മുതലുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങളുമായി ആടിത്തിമർത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments