Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇനിയെന്ത്? അടുത്ത ഊഴം ആരുടേത്? - ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ തുറന്നുകാട്ടിയ 10 സിനിമകള്‍!

മുന്നില്‍ സി കെ രാഘവനോ?

ഇനിയെന്ത്? അടുത്ത ഊഴം ആരുടേത്? - ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ തുറന്നുകാട്ടിയ 10 സിനിമകള്‍!
, ശനി, 5 മെയ് 2018 (15:10 IST)
എത്ര കണ്ടാലും മതിവരാത്ത സിനിമകൾ മലയാളത്തിൽ ധാരാളമുണ്ട്. ഇനിയും കാണാന്‍ തോന്നുന്ന തരത്തിലുള്ള നിരവധി സസ്‌പെന്‍‌സ് ത്രില്ലര്‍ ചിത്രങ്ങളും മലയാളത്തില്‍ ഒട്ടേറെയാണ്. അത്തരത്തിൽ നമ്മള്‍ കണ്ടിരിക്കേണ്ടതായ പത്ത് സസ്‌പെന്‍‌സ് ത്രില്ലര്‍ ചിത്രങ്ങളാണ് ഇതില്‍ പറയുന്നത്.

1. ദൃശ്യം

webdunia
മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മലയോര കര്‍ഷകനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

2. പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ

webdunia
മമ്മൂട്ടി, ശ്വേതാ മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് രഞ്ജിത്ത് സം‌വിധാനം നിര്‍വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടിയ ഈ ചിത്രം ടി.പി. രാജീവൻ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌.

3. ജാഗ്രത

webdunia
മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കെ. മധു സംവിധാനം നിര്‍വഹിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ജാഗ്രത. എസ്.എൻ. സ്വാമിയുടേതാണ് തിരക്കഥ.

4. യവനിക

webdunia
മമ്മൂട്ടി പ്രധാന വേഷത്തിലെത്തി, കെ.ജി. ജോർജ്ജ് സംവിധാനം ചെയ്‌ത് 1982-ൽ പുറത്തിറങ്ങിയ ചിത്രമാണ് യവനിക. തബലിസ്‌റ്റ് അയ്യപ്പന്റെ തിരോധാനം കേന്ദ്രബിന്ദുവാക്കി, ഒരു നാടക സംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

5. നാദിയ കൊല്ലപ്പെട്ട രാത്രി

webdunia
സുരേഷ് ഗോപി, കാവ്യാ മാധവന്‍, സിദ്ദിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കെ. മധു സംവിധാനം ചെയ്‌‌ത് 2007-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. ഇതില്‍ കാവ്യാ മാധവന്‍ ഡബിള്‍ റോളിലെത്തുന്നു. ഒരു തീവണ്ടിയില്‍ ഒരു രാത്രി നടക്കുന്ന കൊലപാതകങ്ങളും അവയുടെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

6. മുംബൈ പൊലീസ്

webdunia
ബോബി-സഞ്ജയ് ‌ടീം തിരക്കഥയെഴുതി റോഷന്‍ ആന്‍‌ഡ്രൂസ് സംവിധാനം ചെയ്‌ത് 2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, അപർണ നായർ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അ‌വാര്‍ഡ് നേടിയ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡിലുള്ള നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അന്നേവരെ ചെയ്ത കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായി സ്വര്‍വര്‍ഗാനുരാഗിയുടെ റോളും പൃഥ്വി കൈകാര്യം ചെയ്തിരുന്നു.

7. മുന്നറിയിപ്പ്

webdunia
ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്‌ത ചിത്രത്തില്‍ മമ്മൂട്ടിയും അപര്‍ണ ഗോപിനാഥും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 2014-ൽ പുറത്തിറങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്താണ്. ചിത്രത്തിലെ സി കെ രാഘവന്‍ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ ഉള്ളില്‍ ഉറങ്ങാതെ കിടക്കുന്നു.

8. പുതിയ നിയമം

webdunia
മമ്മൂട്ടിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തി 2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് എ. കെ. സാജനാണ്. എന്നാല്‍ മാമ്മൂട്ടിയുടെ ‘ലൂയിസ് പോത്തന്റെ’ കഥാപാത്രത്തേക്കാള്‍ ചിത്രത്തില്‍ തിളങ്ങിനിന്നത് നയന്‍താരയുടെ കഥാപാത്രമായ ‘വാസുകി ഐയ്യറാ’ണ്.

9. മെമ്മറീസ്

webdunia
ജിത്തു ജോസഫ് സംവിധാനം ചെയ്‌ത് 2013-ല്‍ പുറത്തിറങ്ങിയ സസ്‌പെൻസ് ത്രില്ലർ ചിത്രത്തില്‍ പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ്.

10. ഷട്ടര്‍

webdunia
ജോയ് മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലാൽ, ശ്രീനിവാസൻ, വിനയ് ഫോർട്ട്, സജിത മഠത്തിൽ, റിയ സൈറ എന്നിവർ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. കോഴിക്കേടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ 11 പേരെ കുറിച്ച് സംസാരിക്കാമോ? - മോദിയെ വെല്ലുവിളിച്ച് രാഹുൽ