Publish Date: Tue, 09 Nov 2021 (12:38 IST)
Updated Date: Tue, 09 Nov 2021 (12:42 IST)
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കുടുംബങ്ങളില്‍ ഒന്നാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ തന്നെ കുടുംബ വിശേഷങ്ങളുമായി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ എത്താറുണ്ട്. ദീപാവലി ആഘോഷിക്കുന്ന ബച്ചന്‍ ഫാമിലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജയബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, ആരാധ്യ, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍, മക്കളായ അഗസ്ത്യ, നവ്യ നവേലി പുറത്തുവന്ന ഫോട്ടോയില്‍ കാണാനായത്.
നടന്‍ പങ്കുവെച്ച ചിത്രം വൈറലായി മാറിയതോടെ ഫോട്ടോക്ക് പിന്നിലുള്ള ചുമര്‍ ചിത്രവും ഏറെ ശ്രദ്ധ നേടി.വെളുത്ത കൂറ്റന്‍ കാളയുടെ ചിത്രമായിരുന്നു അത്. പഞ്ചാബ് ചിത്രകാരന്‍ മഞ്ജിത് ബാവ വരച്ച ചിത്രമാണിതെന്ന് പറയപ്പെടുന്നു.അതിന് പിന്നാലെ അതിന്റെ വിലയും ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.
ചിത്രത്തിന്റെ വില നാലു കോടിയോളം വരുമെന്നാണ് കേള്‍ക്കുന്നത്.