നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...; ഒടുവില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി !
പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി !
Publish Date: Tue, 21 Nov 2017 (15:45 IST)
Updated Date: Tue, 21 Nov 2017 (15:58 IST)
നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...മാധ്യമ പ്രവര്‍ത്തകരോട് കരഞ്ഞ് കൊണ്ട് അപേക്ഷിക്കുന്ന ഐശ്വര്യ റായിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മരണമടഞ്ഞ തന്റെ അച്ഛന്റെ ജന്മദിനത്തില്‍ സാമൂഹിക സേവനത്തിനുവേണ്ടി100 കുട്ടികളുടെ ചികില്‍സ ഏറ്റെടുത്തിരുന്നു ഐശ്വര്യ.
ഇതിന്റെ ഭാഗമായി കുട്ടികളെ കാണുന്നതിനും ചികിത്സ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുമായി സ്‌മൈല്‍ ചാരിറ്റി സംഘടനയില്‍ ഐശ്വര്യ എത്തിയിരുന്നു. എന്നാല്‍ താരം എത്തുന്നതറിഞ്ഞ് ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും വന്‍ പട തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഐശ്വര്യയെ വിടാതെ പിന്തുടര്‍ന്ന് ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടേയിരുന്നു. സഹികെട്ട് ഐശ്വര്യ പ്രതികരിച്ചു. ഒടുവില്‍ സഹികെട്ട് ഐശ്വര്യയുടെ കണ്ണുകള്‍ നിറയുകയായിരുന്നു.