Publish Date: Fri, 10 Apr 2020 (11:59 IST)
Updated Date: Fri, 10 Apr 2020 (12:01 IST)
സദാചാരവാദികളുടെ സൈബർ ആക്രമണത്തിനു പലതവണ ഇരയായ നടിയാണ് സാധിക വേണുഗോപാൽ. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിനു നേരെ കപടസദാചാരവുമായി ഇക്കൂട്ടർ പലതവണ ആക്രമണം നടത്തിയിരുന്നു. അക്കൂട്ടരെ എന്നും ആട്ടി പായിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഒരു മാസികയക്ക് അനുവദിച്ച അഭിമുഖത്തില്‍ സാധിക നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. തനിക്ക് പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങള്‍ കാണും. വാട്‌സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ.
നേരത്തേ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ സാധിക നടത്തിയ പ്രതികരണം വൈറലായിരുന്നു. മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമെന്റുകള്‍ ഇടാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ മറച്ചു വെയ്ക്കുമ്പോള്‍ കാണാന്‍ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കും എന്നും താരം വിമര്‍ശിക്കുന്നു. തന്റെ ജോലിയുടെ ഭാഗമായി ധരിക്കുന്ന വസ്ത്രധാരണ രീതിയെ ആരും വിമർശിക്കേണ്ട ആവശ്യമില്ലെന്നും നടി പറയുന്നു.
'ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.മലയാളികള്‍ കപട സദാചാരവാദിക ള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്.'- സാധിക പറയുന്നു.