Publish Date: Fri, 18 Feb 2022 (08:59 IST)
Updated Date: Fri, 18 Feb 2022 (09:02 IST)
ആറാട്ട് റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയിരുന്നു. എത്ര കോടിക്കാണ് കച്ചവടം നടന്നത് എന്ന് വ്യക്തമല്ല. സിനിമ വിജയം ആകുകയാണെങ്കില്‍ പ്രണവിന്റെ ഹൃദയം പോലെ തിയേറ്ററുകളിലും ഒ.ടി.ടിയിലും ഒരേസമയം പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം.
ആറാട്ടില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്.അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സേതുലക്ഷ്മി കൈമളായി നടി വേഷമിടുന്നു.പാലക്കാട് ആര്‍.ഡി.ഒയാണ് ഈ കഥാപാത്രം.