ഏഴ് വർഷം ജൂഹിയോട് മിണ്ടാതിരുന്നു, നിസാര കാര്യത്തിന്: ആമിർ ഖാൻ പറയുന്നു

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (09:25 IST)
ഒരു കാലത്ത് വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ആമിർ ഖാനും ജൂഹി ചൗളയും. എന്നാൽ, പിന്നീട് ശത്രുക്കളായി മാറി. ഇരുവരുടെയും പിണക്കങ്ങളും പിന്നീടുള്ള ഇണക്കവും ഏറെ ശ്രദ്ധ നേടിയിരുന്നു. ജൂഹി ചൗളയുമായി ഉണ്ടായിരുന്ന ഏഴ് വർഷത്തെ പിണക്കം അവസാനിപ്പിച്ചതും, മുൻ ഭാര്യ റീന ദത്ത അതിന് മുൻകൈ എടുത്തതിനെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിർ ഇപ്പോൾ.
 
'എന്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നാണിത്. എനിക്ക് വിയോജിപ്പുള്ള വ്യക്തിയോട് ക്ഷമിക്കുക എന്നത് എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. ജൂഹിയും ഞാനും തമ്മിൽ ഒരു വഴക്ക് ഉണ്ടായി, ഏഴ് വർഷത്തോളം അത് തുടരുകയും ചെയ്തു. ഒന്നിച്ച് വർക്ക് ചെയ്തിട്ട് പോലും ഏഴ് വർഷത്തോളം ഞാൻ ജൂഹിയോട് സംസാരിച്ചില്ല. ഒരു നിസാര കാര്യത്തിന് ആയിരുന്നു ഞാൻ അവളോട് വഴക്കിട്ടത്. അതിൽ റീന ഇടപെട്ടു. ‘നിങ്ങൾ എന്തിനാാണ് ഇങ്ങനെ പെരുമാറുന്നത്? അവരെ കണ്ട് ഈ വഴക്ക് അവസാനിപ്പിക്കണം’ എന്ന് റീന എന്നോട് പറഞ്ഞു. ഞാൻ തലകുലുക്കി സമ്മതിച്ചു' 
 
1997ൽ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ജൂഹിയുമായി പിണക്കത്തിലാകുന്നത്. റീനയും ഞാനും ഡിവോഴ്‌സ് ആകുന്ന സമയത്ത് ജൂഹി വിളിക്കുകയും കാണണമെന്ന് പറയുകയുമായിരുന്നു. ഞാനും റീനയുമായി ജൂഹിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ തീർക്കാൻ അവൾ ആഗ്രഹിച്ചു. ഞാൻ ഫോൺ എടുക്കില്ലെന്ന് ജൂഹിക്ക് അറിയാമായിരുന്നു, എന്നിട്ടും അവൾ വിളിച്ചു.അത് എന്നെ സ്പർശിച്ചു. പിണക്കമൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്ന് മനസിലായി. പരസ്പരം സംസാരിച്ചില്ലെങ്കിലും കരുതൽ ഉണ്ടായിരുന്നു', എന്നാണ് ആമിർ ഖാൻ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം

ഊര്‍ജ നയത്തില്‍ ഇന്ത്യ ആര്‍ക്കും വഴങ്ങില്ല; ഇന്ത്യയും മോദിയും അപമാനം സഹിക്കില്ലെന്ന് പുടിന്‍

സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത് 11 പേര്‍

താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യം

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

അടുത്ത ലേഖനം
Show comments