Publish Date: Tue, 05 Apr 2022 (17:11 IST)
Updated Date: Tue, 05 Apr 2022 (17:12 IST)
പൃഥ്വിരാജ് ഇനി ആടുജീവിതം ടീമിനൊപ്പം. ഒരിടവേളയ്ക്ക് ശേഷം അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണം ആരംഭിച്ചുവെന്ന് തോന്നുന്നു.സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.