Webdunia - Bharat's app for daily news and videos

Install App

20 വര്‍ഷങ്ങള്‍, സത്യന്‍ അന്തിക്കാട് ഇനി മമ്മൂട്ടിയെക്കുറിച്ച് എന്ന് ചിന്തിക്കും!

Webdunia
ചൊവ്വ, 9 മെയ് 2017 (12:21 IST)
കുടുംബചിത്രങ്ങളുടെ പ്രിയസംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയും. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 20 വര്‍ഷങ്ങളാകുന്നു. ദീര്‍ഘമായ രണ്ട് പതിറ്റാണ്ടുകള്‍!
 
1997ല്‍ പുറത്തുവന്ന ‘ഒരാള്‍ മാത്രം’ എന്ന ഹിറ്റ് ചിത്രമാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. എസ് എന്‍ സ്വാമി തിരക്കഥയെഴുതിയ ആ സിനിമ ഒരു ഫാമിലി ത്രില്ലറായിരുന്നു. അതിനുശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല.
 
ഒരാള്‍ മാത്രത്തിന് ശേഷം 16 സിനിമകളാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത്. ഇവയില്‍ പലതും മെഗാഹിറ്റുകളായി. എന്നാല്‍ മമ്മൂട്ടി ചെയ്യേണ്ടുന്ന കഥാപാത്രങ്ങള്‍ ഈ സിനിമകളിലൊന്നിലും ഇല്ലാതിരുന്നതിനാലാകണം സത്യന്‍ അന്തിക്കാട് മലയാളത്തിന്‍റെ മെഗാതാരത്തെ ക്ഷണിക്കാതിരുന്നത്.
 
എന്നാല്‍ സത്യന്‍ അന്തിക്കാട് ഒടുവില്‍ ചെയ്ത ജോമോന്‍റെ സുവിശേഷങ്ങളില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. എന്തായാലും അടുത്ത സത്യന്‍ ചിത്രത്തിനായി മലയാളികള്‍ കാത്തിരിക്കുന്ന സമയമാണ്. ആ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി ആയിരിക്കുമോ? 

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments