Webdunia - Bharat's app for daily news and videos

Install App

മിയ ജോര്‍ജിനു മുന്നില്‍ ചരിത്രം വഴിമാറി ? പിന്നിലായത് മമ്മുട്ടിയും മോഹന്‍ലാലും !

ആ റെക്കോര്‍ഡ് ഇനി മിയക്ക് സ്വന്തം !

Webdunia
ഞായര്‍, 18 ജൂണ്‍ 2017 (13:37 IST)
മലയാള സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം പിന്നിലാക്കി നടി മിയയുടെ കുതിപ്പ്. ഫേസ്‌ബുക്ക് പേജിന്റെ ലൈക്കിന്റെ കാര്യത്തിലാണ് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വി, ദുല്‍ഖര്‍ തുടങ്ങിയവരെയെല്ലാം പിന്നിലാക്കി മിയ ഒന്നാമതെത്തിയത്. ഒരു കോടി ലൈക്കാണ് മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.  
 
തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിരുന്നു. അതിനെ തുടര്‍ന്ന് ലഭിച്ച സ്വീകാര്യതയാണ് ഫേസ്ബുക്ക് ലൈക്ക് കൂടാന്‍ കാരണമായി സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 76 ലക്ഷം ലൈക്കുകളുമായി നിന്നിരുന്ന നസ്രിയ ഫഹദിനെയാണ് മിയ പിന്നിലാക്കിയത്. നടന്മാരില്‍ മോഹന്‍ലാലിന് 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദുല്‍ഖര്‍ സല്‍മാന് 49 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്കുകള്‍.
 
മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ബോബിയാണ് മിയയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത മലയാള ചിത്രം. തെലുങ്കില്‍ സുനില്‍ നായകനാകുന്ന ഉന്‍ഗാരലാ രാമ്ബാബു എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments