Webdunia - Bharat's app for daily news and videos

Install App

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു; വെളിപ്പെടുത്തലുമായി യുവ നടി !

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് നടി ശാലിന്‍

Webdunia
ഞായര്‍, 18 ജൂണ്‍ 2017 (12:41 IST)
ബാലതാരമായാണ് ശാലിന്‍ സോയ സിനിമാ ലോകത്തെത്തിയത്. എന്നാല്‍ ഏഷ്യനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രമായിരുന്നു ശാലിനെ ശ്രദ്ധേയാക്കിയത്. അതിന് ശേഷം സിനിമയിലും ധാരാളം അവസരങ്ങള്‍ അവരെത്തേടിയെത്തി. എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്‍, മല്ലു സിംഗ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ശാലിന്‍ അവതരിപ്പിച്ചത്.
 
സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ശാലിന്റെ പഴയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇഷ്ടമുള്ള നടന്‍ ആരാണെന്ന ചോദ്യത്തിന് പ്രണവ് മോഹന്‍ലാല്‍ എന്ന ഉത്തരമാണ് ശാലിന്‍ പറയുന്നത്. എന്നാല്‍ അന്ന് പ്രണവ് സഹസംവിധായകനോ, സിനിമയില്‍ അഭിനയിക്കുമോ എന്ന ഉറപ്പോ സിനിമാ വൃത്തങ്ങള്‍ക്ക് പോലും ലഭിച്ചിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ദേയം. 
 
പ്രണവ് അഭിനയം തുടങ്ങിയിട്ടില്ലല്ലോയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, പ്രണവ് ലാലേട്ടന്റെ മകനാണ്...  അവന്‍ സിനിമയിലേക്ക് വരിക തന്നെ ചെയ്യും എന്നായിരുന്നു ശാലിന്‍ നല്‍കിയ മറുപടി. സിനിമയിലുള്ള ആരെയെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍, അത് പ്രണവിനെയായിരിക്കുമെന്നും ശാലിന്‍ പറഞ്ഞു. മറ്റ് താരപുത്രന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനായത് കൊണ്ടാണ് പ്രണവിനെ താന്‍ ഇത്രയേറേ ഇഷ്ടപ്പെടുന്നതെന്നും ശാലിന്‍ വ്യക്തമാക്കുന്നു.
 
ശാലിന്റെ ഇഷ്ട നടനും റോള്‍ മോഡലും ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്ന ഉത്തരമാ‍ണ് നടി നല്‍കുന്നത്. എന്തായാ‍ലും ശാലിന്റെ ഈ ആഗ്രഹങ്ങളൊന്നും മോഹന്‍ലാലും പ്രണവും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പ്രണവ് നായകനായി തിരിച്ചുവന്ന സ്ഥിതിയ്ക്ക് ഭാവിയില്‍ ശാലിനുമൊന്നിച്ചൊരു സിനിമ സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments