Webdunia - Bharat's app for daily news and videos

Install App

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു: ദിവസം 15,000 ഭക്തര്‍ക്ക് പ്രവേശനം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:54 IST)
കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേകം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കന്നിമാസം  ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭഷേകവും നടക്കും. 
 
ഇന്നു മുതല്‍ 21 വരെ ഭക്തരെ സന്നിധാനത്തേക്ക്  പ്രവേശിപ്പിക്കും.21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15,000 ഭക്തര്‍ക്ക് വീതം ആണ് പ്രവേശനാനുമതി. കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരിക്കലും ഈ ആളുകളുടെ പാദങ്ങള്‍ നമസ്‌കരിക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ദാനം ചെയ്യുന്നത് നല്ലതാണ്; എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധക്കണം

കേരളത്തിലെ പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങൾ; ആലുവ മണപ്പുറം, തിരുനെല്ലി, വർക്കല പാപനാശം പ്രത്യേകതകൾ

പിതൃതർപ്പണവും കർക്കിടക വാവും; എന്തുകൊണ്ടാണ് കർക്കിടക വാവിന് ബലിയിടുന്നത്? ഐതിഹ്യവും പ്രാധാന്യവും

അടുത്ത ലേഖനം
Show comments