Friendship Day in India: ഇന്ത്യയില്‍ സൗഹൃദദിനം ആഘോഷിക്കുന്നത് എന്ന്?
ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയില്‍ സൗഹൃദദിനമായി ആഘോഷിക്കുന്നത്
Publish Date: Sun, 31 Jul 2022 (09:11 IST)
Updated Date: Sun, 31 Jul 2022 (09:13 IST)
Friendship Day: ജൂലൈ 30 നാണ് ലോകത്തെ മിക്ക രാജ്യങ്ങളും സൗഹൃദദിനം ആഘോഷിക്കുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളിലും അങ്ങനെയല്ല. ഇന്ത്യയിലും ജൂലൈ 30 ന് അല്ല സൗഹൃദദിനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയില്‍ സൗഹൃദദിനമായി ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ സൗഹൃദദിനം. ഇത്തവണ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച വരുന്നത് ഓഗസ്റ്റ് ഏഴിനാണ്. 2011 ല്‍ ഐക്യരാഷ്ട്രസഭയുടെ 65-ാം സെഷനില്‍ ജൂലൈ 30 സൗഹൃദദിനമായി അംഗീകരിച്ചു.