റുഷ്ദി നാലാമൻ മാത്രം, സേറ്റാനിക് വേഴ്സസ് വിവർത്തനം ചെയ്തവരും മരണത്തെ മുഖാമുഖം കണ്ടു

Webdunia
ശനി, 13 ഓഗസ്റ്റ് 2022 (14:33 IST)
1988ൽ പുറത്തിറങ്ങിയതിന് പിന്നാലെ ലോകമെങ്ങും വിവാദകൊടുങ്കാറ്റുയർത്തിയ പുസ്തകമാണ് സൽമാൻ റുഷ്ദിയുടെ സേറ്റാനിക് വേഴ്സസ്. ദൈവനിന്ദ ആരോപിച്ച് ഇറാൻ്റെ ആത്മീയ ഗുരുവായ ആയത്തുള്ള ഖൊമൈനി പുസ്തകത്തിനെതിരെ ഫത്വ പുറപ്പെടുവിക്കുകയും റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.
 
ഇതിനെ തുടർന്ന് റുഷ്ദിക്ക് ആദ്യം അഭയം നൽകിയ ബ്രിട്ടണുമായി ഇറാൻ ഇടയുക വരെ ചെയ്തു. തുടർന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യപ്പെട്ട റുഷ്ദി ഏറെനാളായി അമേരിക്കയിൽ താമസിക്കുകയാണ്. അതേസമയം റുഷ്ദിയെ മരണത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ച പുസ്തകം ഇതിന് മുൻപ് മറ്റ് മൂന്ന് പേരെയും മരണത്തിൻ്റെ മുഖാമുഖം കാണേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.
 
ഇതിന് മുൻപ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരാണ് ആക്രമിക്കപ്പെട്ടത്. ആയത്തുള്ള അലി ഖൊമൈനി റുഷ്ദിയുടെ തലയ്ക്ക് ഇമാൻ പ്രഖ്യാപിച്ചതിന് ശേഷം 1991ലാണ് സേറ്റാനിക് വേഴ്സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി അക്രമകാരികൾ കൊലപ്പെടുത്തി.  യൂണിവേഴ്‌സിറ്റി ഓഫ് സുുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
 
അതേവർഷം തന്നെ പുസ്തകത്തിൻ്റെ ഇറ്റാലിയൻ പരിഭാഷ നടത്തിയ എറ്റോറി കാപ്രിയോളോയ്ക്ക് നേരെയും ആക്രമണമുണ്ടായി. സൽമാൻ റുഷ്ദിയുടെ മേൽവിലാസം ചോദിച്ചെത്തിയ അജ്ഞാതനാണ് അക്രമിച്ചത്. പിന്നീട് രണ്ട് വർഷകാലം ആക്രമണങ്ങൾ ഒന്നും നടന്നില്ല. എന്നാൽ 1993ൽ വീണ്ടും പുസ്തകത്തിൻ്റെ നോർവീജിയൻ പബ്ലിഷർക്കെതിരെ അക്രമണമുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും

വൈകുന്നേരം തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റ്

'എയിംസ് എന്ന കേരളത്തിന്റെ ആവശ്യം നിസ്സാരമായി കാണരുത്': കേന്ദ്രത്തിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

'നമ്മുടെ കേരളം' ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നു

അടുത്ത ലേഖനം
Show comments