ഞായറാഴ്ച സൂര്യഗ്രഹണം, ഇന്ത്യയില്‍ നിന്ന് കാണാനാവുമോ? പൂര്‍ണ വിവരങ്ങള്‍ വായിക്കാം!

Webdunia
വെള്ളി, 4 ജനുവരി 2019 (18:50 IST)
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ജനുവരി ആറ് ഞായറാഴ്‌ച ദൃശ്യമാകും. ഭാഗിക സൂര്യഗ്രഹണമായിരിക്കും ഇത്. ഈ വർഷം അഞ്ച്  ഗ്രഹണങ്ങൾ ഉണ്ടാകും. പക്ഷേ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കുകയുള്ളൂ. 
 
ജനുവരി ആറിനുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന്‌ ഉജ്‌ജയിനി ആസ്‌ഥാനമായ ജിവാജി ഒബ്‌സര്‍വേറ്ററിയിലെ സൂപ്രണ്ട്‌ ഡോ. രാജേന്ദ്രപ്രകാശ്‌ ഗുപ്‌ത്‌ അറിയിച്ചു. നോർത്ത് ഈസ്‌റ്റ് ഏഷ്യ, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ മാത്രമേ ഇത് ദൃശ്യമാകുകയുള്ളൂ.
 
പൂര്‍ണ ചന്ദ്രഗ്രഹണം ജനുവരി 21ന്‌ നടക്കുമെങ്കിലും പകൽ‌ സമയം ആയതിനാൽ ഇന്ത്യയിൽ അതും ദൃശ്യമാകില്ല. ശേഷം ജൂലൈ രണ്ടിനും മൂന്നിനും പൂര്‍ണസൂര്യഗ്രഹണമുണ്ടെങ്കിലും അത് സംഭവിക്കുന്നത് രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. എന്നാൽ ജൂലൈ 16നും 17നുമുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും.
 
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ഭാഗികമായി ചന്ദ്രനിൽ പതിക്കുന്നതിനാണ് ഭാഗിക ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ജൂലൈ 16നും 17നും സംഭവിക്കുന്നതും ഈ പ്രതിഭാസം ആയിരിക്കും.
 
എന്നാൽ, ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും സംയോജിക്കുന്ന കറുത്തവാവ് ദിവസമാണ്‌ സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. 
 
ഇവയിൽ രണ്ട് എണ്ണം വരെ പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. കൂടാതെ ഈ പൂർണ്ണ ഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. സാധാരണയായി ഒരു പൂർണ്ണഗ്രഹണം ദൃശ്യമാകുന്ന സമയം 7.31 മിനിറ്റ് ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധഭീതിയില്‍ ഇറാന്‍; ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കോടതിവിധി ട്രംപിന് എതിരായി; ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം ഇന്ത്യ പിന്മാറി

നെതന്യാഹുവിന്റെ ഹെക്‌സാഗണ്‍ പദ്ധതി; ഇന്ത്യ ലോക സൂപ്പര്‍ പവറിന്റെ കേന്ദ്രമാകും!

എന്റെ ഫ്രണ്ട് മോദി വരുന്നുണ്ട്, തീവ്രവാദികളെ ഒന്നിച്ച് തീര്‍ക്കും, സഖ്യമുണ്ടാക്കുമെന്ന് നെതന്യാഹു

റഷ്യയില്‍ നിന്ന് മാരകമായ വിമാനവേധ മിസൈല്‍ വാങ്ങാന്‍ ഇറാന്‍; അമേരിക്കയ്ക്ക് ആശങ്ക

അടുത്ത ലേഖനം
Show comments