Webdunia - Bharat's app for daily news and videos

Install App

രാഷ്‌ട്രീയ കൊലപാതകങ്ങൾ, ശബരിമല, ഓഖി; തെരഞ്ഞടുപ്പിൽ പിണറായി സർക്കാരിനു ബാലികേറാമല ആകുമോ ഈ വിഷയങ്ങൾ!

ഏപ്രിൽ 23നാണ് കേരളം വോട്ടു രേഖപ്പെടുത്തുക.

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (14:06 IST)
തെരഞ്ഞെടുപ്പ് മഹായുദ്ധത്തിനു കാഹളമൂതി. ഇനി വീറും വാശിയും ഉയരുന്ന ബലപരീക്ഷണത്തിന്റെ നാളുകളാണ്.ഏപ്രിൽ 23നാണ് കേരളം വോട്ടു രേഖപ്പെടുത്തുക. കേരളത്തിൽ സിപിഐഎം നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ കടന്നുപോയ ആയിരത്തിലേറെ ദിനങ്ങളും തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ആയിരം ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കി എന്നു സർക്കാർ അവകാശപ്പെടുമ്പോൾ ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുളള വിലയിരുത്തൽ തന്നെയാണ്.
 
നിരവധി സംഭവ വികാസങ്ങളിലൂടെയാണ് കേരളം കഴിഞ്ഞ ആയിരത്തിലേറേ ദിവസങ്ങളിൽ കടന്നുപോയത്. ആയിരം ദിനങ്ങള്‍ പിന്നിടവെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി പ്രളയം, ശബരിമല, ഓഖി എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് കടന്നുപോയത്. ഇതിനിടയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്, ബിജെപി പ്രചാരണങ്ങളും ശബരിമല വിഷയത്തില്‍ സമുദായ സംഘടനകള്‍ അടക്കം ഇരുപാര്‍ട്ടികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങിയതും കാണേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ സർക്കാർ കൈക്കൊണ്ട നിലപാടുകൾക്കുളള വിധി നിർണ്ണയമാവും ലോക്സഭാ തെരഞ്ഞെടുപ്പ്. പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ നടന്ന പ്രധാന സംഭവ വികാസങ്ങൾ എന്തോക്കെ എന്നു ഇയവസരത്തിൽ നമുക്ക് നോക്കാം.
 
കാസർഗോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുളള  ചർച്ചകൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. സിപിഎമ്മിനെതിരെ കോൺഗ്രസിനും ബിജെപിക്കുമുളള പ്രധാന പ്രചരണ ആയുധവും രാഷ്ട്രീയ കൊലപാതകം തന്നെയാവും കാരണം ഇതിൽ പ്രതി എന്നു പറയുന്നത് സിപിഐഎമ്മാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചു കൊണ്ടുളള സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും ഈ തെരഞ്ഞടുപ്പിൽ ചർച്ചയാകന്മെന്ന് ഉറപ്പാണ്. ഇതുമൂലം സംസ്ഥാനത്തുണ്ടായ അതിക്രമങ്ങളും ചർച്ച ചെയ്യപ്പെടും. സാമുദായിക സംഘടനകൾ ഇതിനോടു പ്രതികരിച്ചതൊക്കയും ചർച്ചയാകും. സാമുദായിക സംഘടനകളുടെ വോട്ട് തെരഞ്ഞടുപ്പുകളിൽ നിർണ്ണായകമാണ്. ശബരിമല വിഷയത്തിൽ എൻഎസ്എസ് സർക്കാരിനേതിരെ നിലപാട് കൈക്കൊണ്ടപ്പോൾ എസ്എൻഡിപി സർക്കാരിനൊപ്പം നിലകൊണ്ടു. 
 
കേരളം ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടില്ലാത്ത പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടപരിഹാര വിവാദങ്ങളും നവകേരള നിര്‍മ്മാണവും സാലറി ചലഞ്ച് അടക്കമുളളവയും ചർച്ചയാകുമെന്നുറപ്പാണ്. പ്രളയത്തെ തുടര്‍ന്നും സര്‍ഫാസി നിയമത്തിന്റെ രൂക്ഷതകളിലും കടം കയറിയും ഇടുക്കിയിലും വയനാട്ടിലുമായി നിരവധി കര്‍ഷക ആത്മഹത്യകളാണ് അടുത്തിടെ നടന്നത്. കർഷക ആത്മഹത്യകളെ ഗൗനിക്കാത്ത സർക്കാർ നിലപാടും ഈ തെരഞ്ഞടുപ്പിൽ ചർച്ചയാകും. അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് കൈകള്‍ കൂട്ടിക്കെട്ടി ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.ഈ കേസിന്റെ നടത്തിപ്പിലും സർക്കാരിനു വലിയ വീഴ്ചയാണുണ്ടായത്. കേരളത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 
 
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, വിഴിഞ്ഞം എന്നീ മേഖലകളെ കണ്ണീര്‍കയത്തിലാക്കിയാണ് ഓഖി വീശിയടിച്ചത്. മുന്‍കൂര്‍ അറിയിപ്പ് കേന്ദ്രം കൊടുത്തുവെന്നും ഇല്ലന്നെ് സംസ്ഥാനം പറഞ്ഞതും വിവാദത്തിന് ഇടയാക്കിയിരുന്നു. നിരവധി ജനകീയ സമരങ്ങളാണ് കഴിഞ്ഞകാലത്തുണ്ടായത്. പുതുവൈപ്പ് സമരവും അതിനെതിരെയുളള പൊലീസ് നടപടിയും ഏറെ വിവാദമായിരുന്നു. ആലപ്പാട്ടെ സമരം, ഗെയ്‌ലിന്റെ പൈപ്പ് ലൈനിനെതിരെ നടന്ന സമരത്തിലെ പൊലീസ് നടപടി, കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ നടത്തിയ സമരം. ഇങ്ങനെ നിരവധി വിഷയങ്ങളാണ് സർക്കാരിന്റെ മുന്നിലുളളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments