2019 ലോക്സഭാ തെരഞ്ഞെടുപ്പ്: ഒറ്റ വോട്ടർക്കുവേണ്ടി ബൂത്തൊരുക്കി അരുണാചൽപ്രദേശ്
7.94 ലക്ഷം വോട്ടർമാരുളള അരുണാചലിൽ ഈ ഒരു ദിവസം ഒരു വോട്ടർക്കു വേണ്ടി ബൂത്തൊരുക്കാൻ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് ഏപ്രിൽ 11നാണ് നടക്കുന്നത്. അരുണാചൽ പ്രദേശിലും ഇതേദിവസം തന്നെയാണ് വോട്ടിങ്. 7.94 ലക്ഷം വോട്ടർമാരുളള അരുണാചലിൽ ഈ ഒരു ദിവസം ഒരു വോട്ടർക്കു വേണ്ടി ബൂത്തൊരുക്കാൻ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
അരുണാചലിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവ പ്രകാരം മാലോഗാമിലെ ബൂത്തിൽ ഒരേയൊരു വനിതാ വോട്ടർ മാത്രമാണുളളത്. ഇവർക്കു വേണ്ടിയാണ് കമ്മീഷൻ പോളിങ് ബൂത്തൊരുക്കുന്നത്.
രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാൽ കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.