Webdunia - Bharat's app for daily news and videos

Install App

കേരളം സ്ത്രീകൾക്ക് പാർക്കാൻ സുരക്ഷിത ഇടമോ?

സ്ത്രീകൾക്കായി അതിക്രമങ്ങൾക്കെതിരെ നിരവധി നിയമങ്ങൾ രാജ്യത്ത് നിലനിൽക്ക തന്നെ അവൾ വെന്തുരുകുകയാണ് അവളെ പെട്രോളോഴിച്ച് കത്തിക്കുകയാണ്.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (12:09 IST)
ഭയമാണ് പുറത്തിറങ്ങി നടക്കാൻ, ക്ലാസ് മുറിയിൽ ഇരിക്കാൻ, എന്തിന് വീടിനുള്ളിൽ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ചുറ്റിനും തുറിച്ചുനോക്കുന്ന കണ്ണുകൾക്കിടയിലൂടെയാണ് ദിവസേന നടന്നു പോകുന്നത്. എന്നാൽ അപ്പോഴോന്നും തോന്നാത്ത അരക്ഷിതാവസ്ഥയാണ് ഇപ്പോൾ വേട്ടയാടുന്നത്. കേരളം സ്ത്രീകൾക്ക് സുരക്ഷിത ഇടമോ എന്ന പഴയ ചോദ്യം വീണ്ടും ആവർത്തിക്കുകയാണ്. 
 
സ്ത്രീകൾക്കായി അതിക്രമങ്ങൾക്കെതിരെ നിരവധി നിയമങ്ങൾ രാജ്യത്ത് നിലനിൽക്ക തന്നെ അവൾ വെന്തുരുകുകയാണ് അവളെ പെട്രോളോഴിച്ച് കത്തിക്കുകയാണ്. 2019 പകുതിയാകുമ്പോഴെക്കും കേരളത്തെ നടുക്കിയ മൂന്ന് കൊലപാതകങ്ങൾ. മൂന്നും പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയവ. ആദ്യത്തെ സംഭവം 2019 മാർച്ചിൽ. പട്ടാപ്പകൽ തിരുവല്ലയിലെ നടുറോഡിൽ, കത്തികൊണ്ടു കുത്തിയിട്ടും പക തീരാതെ യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി, ശരീരത്തിന്റെ 60 ശതമാനത്തിലെറെ പൊള്ളലേറ്റ പെൺകുട്ടി കൊല്ലപ്പെട്ടു. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി. 
 
രണ്ടാമത്തെത് തൊട്ടടുത്തമാസം ഏപ്രിലിൽ.ബിടെക് വിദ്യാർത്ഥിനി 22കാരി നീതുവിനെ പ്രതി നിതീഷ് കഴുത്തിൽ കത്തികൊണ്ട് കുത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ശരീരത്തിൽ അഞ്ചിടത്ത് കത്തികൊണ്ട് കുത്തേറ്റു. 
 
ഏറ്റവുമൊടുവിലെ സംഭവമെത്തുമ്പോൾ ക്രൂരതയുടെ അളവ് കൂടുകയാണ്. ശനിയാഴ്ച്ച വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്.
 
തീർന്നിട്ടില്ല കോട്ടയം എസ്എംഈ കോളെജിൽ പൂർവ്വവിദ്യാർത്ഥിയുടെ പെട്രോൾ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശി ലക്ഷ്മി, വിവാഹാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ കടമ്മനിട്ട് സ്വദേശി പതിനേഴുകാരി ശാരിക എന്നിവരുടെ പേരും ഇതിനൊടൊപ്പം ചേർത്തു വായിക്കേണ്ടത് തന്നെ. 
 
ഇനിയാണ് ചോദ്യങ്ങൾ ഉയരുന്നത്. ഇത്തരം ആക്രമങ്ങളെ ചെറുക്കാനുള്ള നിയമങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടോ?കന്നാസിൽ പെടോളും ഡീസലും വാങ്ങുമ്പോൾ കേരളാ പൊലീസിന്റെ കത്ത് വേണമെന്ന നിർദേശം പാലിക്കപ്പെടുന്നുണ്ടോ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments