Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയ കൊലയാളികൾക്ക് ഇനി ശിക്ഷയിൽ ഇളവില്ല, പുതിയ നയത്തിലേക്ക് സർക്കാറിനെ നയിച്ചത് കോടതി ?

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (17:55 IST)
സംസ്ഥാനത്ത് തടവ് പുള്ളികൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാടെ പൊളിച്ചെഴുതിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ കൊലപാതങ്ങളിൽ ശിക്ഷ അനുഭവികുന്നവർക്ക് ഇനി ശിക്ഷയിൽ ഇളവ് നൽകാനാകില്ല. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാബിശ്വാസ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
 
സംസ്ഥാനത്ത് നിലനിന്നിരുന്ന ഒരു തെറ്റായ സംസ്കാരത്തിനാണ് പുതിയ നയത്തിലൂടെ അറുതി വരാൻ പോകുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും പ്രതിയായി ജയിൽ എത്തുന്നവർ അതത് പാർട്ടികൽ അധികാരത്തിൽ എത്തുമ്പോൾ സ്വതന്ത്രരാകുന്നത് കേരളം പല തവണ കണ്ടിട്ടുണ്ട്. ഒരു പാർട്ടിയെയും ഇക്കാര്യത്തിൽ മാറ്റിനിർത്താൻ കഴിയില്ല. ഇടതു വലതു രാഷ്ട്രീയ ധാരകൾ ഇത് പല തവണ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 
 
ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിൽ ജയിലിൽ കഴിയുന്ന പ്രതികൾ സുഖ സൌകര്യങ്ങൾ അനുഭവിക്കുന്നതായി വിവാദങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ ജയിലാണ് ഇത്തരം വിവാദങ്ങളിൽ ഏറെയും പെട്ടിട്ടുള്ളത്. ഇത്തരം പ്രവണതകൾക്കെല്ലാം അറുതി വരുത്താൻ പുതിയ നയത്തിന് സാധിക്കണം എന്നതും വളരെ പ്രധാനമാണ്.
 
ഹൈക്കോടതിയുടെ പരിഗണനയിലെത്തിയ ചില പൊതു താൽപര്യ ഹർജികളിൽ വാദം കേൾക്കുമ്പോൾ കോടതി നടത്തിയ ചില നിരീക്ഷനങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ കുറ്റവാളികളുടെ കാര്യത്തിൽ ഇത്തരം ഒരു നിയമ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായതാണ് എന്നു വേണമെങ്കിൽ പറയാം. 
 
നേരത്തെ സര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയില്‍ ഭരണഘടനയുടെ അനുച്ഛേദം 161 പ്രകാരം ഗവര്‍ണര്‍ക്കുള്ള അധികാരമുപയോഗിച്ച്‌ സ്വാതന്ത്ര്യദിനം, കേരളപ്പിറവി തുടങ്ങിയ വിശേഷാവസരങ്ങളില്‍ തടവുകാര്‍ക്ക് ഇളവ് നല്‍കിയിരുന്ന രീതിക്കാണ് സമൂലമായ മറ്റങ്ങൾ വന്നിരിക്കുന്നത്. 
 
രാഷ്ട്രീയ കുറ്റവാളികൾക്ക് മാത്രമല്ല വാടകക്കൊലയാളികള്‍, ജാതി-മത സാമുദായിക കാരണങ്ങളാല്‍ കൊല നടത്തിയവര്‍, രാജ്യസുരക്ഷയ്ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ജീവപര്യന്തം തടവ് ലഭിച്ചവര്‍, കള്ളക്കടത്തിനിടെ കൊല നടത്തിയവര്‍, ജയില്‍ ജീവനക്കാരെയോ ജയില്‍ സന്ദര്‍ശകരെയോ ഡ്യൂട്ടിയിലുള്ള പൊതുസേവകരെയോ കൊലപ്പെടുത്തിയവര്‍, ലൈംഗിക അതിക്രമത്തെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും മരിച്ച കേസില്‍പ്പെട്ടവര്‍,
 
സ്ത്രീകളെയും കുട്ടികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും കൊലപ്പെടുത്തിയവര്‍, എന്‍ഡിപിഎസ്. കേസുകളില്‍ ഉള്‍പ്പെട്ടവര്‍, മറ്റു സംസ്ഥാനങ്ങളിലെ കോടതികള്‍ ശിക്ഷിച്ചവര്‍, വിദേശികളായ കുറ്റവാളികള്‍, ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവർക്കും ഇനി ശിക്ഷയിൽ ഇളവ് ലഭിക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments