ഉപ്പുകൊണ്ടൊരു വിദ്യയിതാ, യൗവ്വനം അതുപോലെ നിലനിർത്താം!
ഉപ്പുകൊണ്ടൊരു വിദ്യയിതാ, യൗവ്വനം അതുപോലെ നിലനിർത്താം!
Publish Date: Tue, 11 Dec 2018 (16:38 IST)
Updated Date: Tue, 11 Dec 2018 (16:49 IST)
ഉപ്പ് കഴിച്ചാൽ പ്രായം കുറയുമോ? ഈ ചോദ്യം കേട്ടാൽ ഒന്ന് സംശയിച്ചുപോകും അല്ലേ. എന്നാൽ അറിഞ്ഞോളൂ പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും. ഉപ്പ് ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാാവർക്കും അറിയാം. അതുപോലെ തന്നെ സൌന്ദര്യത്തിനും ഏറെ ഗുണകരമാണ് ഈ വെളുത്ത മിടുക്കൻ.
എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. അകാല വാര്‍ദ്ധക്യത്തെ അകറ്റാൻ ഉപ്പ് ബെസ്റ്റാണ്. എന്നാൽ, ഒലീവ് ഓയിലും ഉപ്പും ഒരുമിച്ചാണ് ഉപയോഗിക്കേണ്ടത്.
അല്പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ശേഷം അതിലേക്ക് ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്ക്രബ്ബ് തയ്യാര്‍. ഇത് ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.
ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും.
Rijisha M.
Publish Date: Tue, 11 Dec 2018 (16:38 IST)
Updated Date: Tue, 11 Dec 2018 (16:49 IST)