Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ ഒളിഞ്ഞിരികുന്ന നിധി കണ്ടെത്താൻ സഹായിക്കാം, ഗർഭം ധരിക്കാൻ പ്രത്യേക പൂജ, യുവതിയെയും പ്രായപൂർത്തിയാവാത്ത സഹോദരിമാരെയും പീഡിപ്പിച്ച് ആൾദൈവം

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2020 (18:38 IST)
വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹയിക്കാം എന്നും സഹോദരിമാർ ഗർഭിണിയാവൻ പ്രത്യേക പൂജ ചെയ്യാമെന്നും തെറ്റിദ്ധരിപ്പിച്ച് യുവതിയെയും നല് സഹോദരിമാരെയും ലൈംഗികമായി പീഡിപിച്ച ആൾദൈഒവം അറസ്റ്റിൽ. 32കാരനായ സോംനാഥ് ചവാനാണ് അറസ്റ്റിലായത്. ഇരകളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്താവരാണ്.
 
പരാതിയുമായി യുവതി തിങ്കളാഴ്ച പൊലീസിനെ സമീപിച്ചതോടെയാണ് ആൾദൈവം പിടിയിലായത്. 2019 ജനുവരിയിലും ഫെബ്രുവരിയിലുമായിരുന്നു സംഭവം. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാം, സഹോദരിമാർ ഗർഭിണിയാവാതിരിക്കാൻ ആരോ മന്ത്രവാദം ചെയ്തിട്ടുണ്ട്. ഇതിനായി പ്രത്യേക പൂജ ചെയ്യണം, സഹോദരിമാരിൽ ഒരാളുടെ ജീവൻ അപകടത്തിലാണ് എന്നെല്ലാം മന്ത്രവാദി യുവതിയെ വിശ്വസിപ്പിച്ചിരുന്നു. പൂജക്കായി 3 ലക്ഷം രൂപയും ഇയാൾ ആവശ്യപ്പെട്ടിരുന്നു എന്ന് പൊലീസ് പറയുന്നു.
 
പൂജ ചെയ്യാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ മന്ത്രവാദി. തന്നെയും സഹോദരിമാരെയും പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പരാതിയിഒൽ പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് മന്ത്രവാദി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരിമാരി ഒരാളെ വിവാഹം കഴിച്ചതായി വ്യാജ രേഖ ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments