Webdunia - Bharat's app for daily news and videos

Install App

അവിഹിത ബന്ധമെന്ന് സംശയം; യുവതി ഭർത്താവിന്‍റെയും കാമുകിയുടേയും കൈ തിളച്ച എണ്ണയിൽ മുക്കി - 17കാരി ഗുരുതരാവസ്ഥയില്‍

അവിഹിത ബന്ധമെന്ന് സംശയം; യുവതി ഭർത്താവിന്‍റെയും കാമുകിയുടേയും കൈ തിളച്ച എണ്ണയിൽ മുക്കി - 17കാരി ഗുരുതരാവസ്ഥയില്‍

Webdunia
വെള്ളി, 25 മെയ് 2018 (20:30 IST)
ഭർത്താവുമായി ബന്ധമില്ലെന്ന് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയല്‍വാസിയായ കൗമാരക്കാരിയുടെ കൈ യുവതി തിളച്ച എണ്ണയിൽ മുക്കി. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഭഗവതിപരയിലാണ് സംഭവം. സംഭവത്തില്‍ രാഹുല്‍ പാര്‍മര്‍ എന്നയാളെയും ഭാര്യ സുമനെയും പൊലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്‌ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാഹുലുമായി 17കാരിയായ പെണ്‍കുട്ടിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു സുമന്‍. ഭര്‍ത്താവ് യുവതിയെ മാനഭംഗം ചെയ്‌തുവെന്ന് ഇവര്‍ക്ക് സംശയമുണ്ടായിരുന്നു. രാഹുല്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമാണെന്നാണ് സുമന്‍ ആരോപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സുമൻ ഭർത്താവിനെയും പെൺകുട്ടിയെയും കൈയോടെ പിടികൂടി. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈ മുക്കി സത്യം ചെയ്യാന്‍ യുവതി ഇരുവരോടും ആവശ്യപ്പെട്ടു. അത് നിരസിച്ച പെണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച് എണ്ണയില്‍ മുക്കി. ഇതിനിടെ രാഹുലിനും പൊള്ളലേറ്റു.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ രാഹുലിനൊപ്പം സുമന്‍ പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments