വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂള്‍ പ്രിന്‍സിപ്പലായ എം ആർ രവി മുഖത്തടിച്ചെന്നാണ് വിദ്യാര്‍ഥി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. പരാതി സ്വീകരിച്ച പുൽപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിൻസിപ്പലിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന ആരോപണം പ്രിന്‍സിപ്പല്‍ നിഷേധിച്ചു.