കാര്‍ ഡ്രൈവര്‍ 20കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി
കാര്‍ ഡ്രൈവര്‍ 20കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി
Publish Date: Fri, 29 Jun 2018 (16:11 IST)
Updated Date: Fri, 29 Jun 2018 (16:13 IST)
ഗോവയില്‍ യുവതിയെ കാര്‍ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. പനാജിയില്‍ നിന്നു 40കിലോമീറ്റര്‍ അകലെയുള്ള വാസ്‌കോ ടൌണിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കാര്‍ ഡ്രൈവറായ രവിചന്ദ്ര ഭട്ടിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയോട് വീട്ടില്‍ എത്തിക്കാമെന്ന് പ്രതി പറഞ്ഞു. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച പെണ്‍കുട്ടി വേഗത്തില്‍ മുമ്പോട്ടു പോയെങ്കിലും പ്രതി ബലമായി യുവതിയെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവശേഷം യുവതിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ ഇരുപതുകാരിയായ യുവതി നല്‍കിയ പരാതി സ്വീകരിച്ച പൊലീസ് കേസെടുക്കുകയും ഭട്ടിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.