'പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടിച്ചാല്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും'; ആള്‍ദൈവത്തിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

‘തങ്ങളെ ബലാത്സംഗം ചെയ്യാനും, കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹായി’; ആള്‍ദൈവത്തിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (08:36 IST)
വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരെ നാല് അന്തേവാസികള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 
 
പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ മടിച്ചാല്‍ മൂന്ന് ബാബമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയില്‍ ഉടനീളം ആശ്രമമുള്ള അയാള്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു. 
 
തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹായി. ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശ്രമമുള്ള ആള്‍ദൈവമാണ് സ്വാമി സച്ചിദാനന്ദ്. പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ആള്‍ദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

'എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ'; വെള്ളാപ്പള്ളി കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി

ലെബനനിലേക്ക് കടന്നുകയറി ഇസ്രായേൽ, ആഗോള എണ്ണവില 2 ശതമാനം ഉയർന്നു, സെൻസെക്സിലും തകർച്ച

Kerala Monsoon : കാലവർഷം ബുധനാഴ്ചയോടെ കേരളത്തിൽ, അതിശക്തമായ മഴയ്ക്ക് സാധ്യത

വൈദ്യുതി ബില്ലിൽ ഇരുട്ടടി നൽകാൻ സതീശൻ സർക്കാർ; സർചാർജ് യൂണിറ്റിനു രണ്ട് പൈസ കൂടും

അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി അശ്വതി

അടുത്ത ലേഖനം
Show comments